കുന്ദമംഗലം: ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യമായ പാലക്കൽ ഗ്രൂപ്പ് 1200 കുടുംബത്തിന് ഓണം കിറ്റ് വിതരണം ചെയ്തു.പാലക്കൽ ഗ്രൂപ്പിൻ്റെ കുന്ദമംഗലം, തോട്ടു മുക്കം, പാറത്തോട്, ക്രഷറുകളിൽ വെച്ചാണ് ഓണകിറ്റ് വിതരണം ചെയ്തത്. കുന്ദമംഗലം വരട്ട്യാക്കൽ പാലക്കൽ ഗ്രാനേറ്റിൽ നടന്ന ഓണ കിറ്റ് വിതരണംഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻ്റ് വി.അനിൽകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ സി.എം.ബൈജുഅധ്യക്ഷത വഹിച്ചു.പാലക്കൽ ഗ്രൂപ്പ് എം.ഡി. പാലക്കൽ അഹമ്മദ് കബീർ, യു.സി.രാമൻ എക്സ് എം.എൽ.എ, പ്രസ് ക്ലബ് പ്രസിഡൻ്റ് ഹബീബ്കാരന്തൂർ ,കായക്കൽ അശ്റഫ്, എം.യു.വിജയൻ വരട്ട്യാക്കൽ, കുറുമണ്ണിൽ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു തെഞ്ചേരി വേലായുധൻ സ്വാഗതവും എ.കെ.കോയ നന്ദിയും പറഞ്ഞു പ്രളയം,കോവിഡ് കാലത്ത് പ്രത്യാക സഹായങ്ങൾ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു പാലക്കൽ ഗ്രൂപ്പ് വർഷങ്ങളായി റമസാൻ, ഓണം’ വിഷു, ബക്രീദ്, ക്രിസ്തുമസ്സ് തുടങ്ങിയ ആഘോഷവേളയിലും മുടങ്ങാതേ കിറ്റുകൾ വിതരണം ചെയ്തു വരുന്നത് ശ്രദ്ധേയമാണ് മരുന്നിനും വിവിധ രോഗങ്ങൾമൂലം കഷ്ടത അനുഭവിക്കുന്നവർക്കും പാലക്കൽ ഗ്രൂപ്പ് എന്നും ഒരു തണലാണ് .വീടില്ലാത്തവർക്ക് വീടും മെഡിക്കൽ കോളേജ് കാൻസർ വാർഡിലെ രോഗികൾക്ക് ദിവസവും സൗജന്യമായി ഭക്ഷണമെത്തിക്കുന്നതും ശ്രദ്ധേയമാണ് നാട്ടുകാരുടെയും പാവപെട്ടവരുടെയും “ഇക്കായി ” എന്നാണ് പാലക്കൽ അബൂബക്കർ അറിയപടുന്നത്