കുന്ദമംഗലം: നാളെ തിരുവോണം.പാലക്കൽ പെട്രൊളിയത്തിൻ്റെ ഓണാഘോഷ പരിപാടി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ സെയിൽസ് ഓഫീസർ മുഹമ്മദ് ഷഹിൻ ഉദ്ഘാടനം ചെയ്തു. പാലക്കൽ പെട്രോളിയം എംഡി. പാലക്കൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.അഹമ്മദ് കബീർ, ഒ.ഉസ്സയിൻ, കായക്കൽ അശ്റഫ് ,കെ.മൊയ്തീൻ, എ.കെ.കോയ സന്നിഹിതരായി എല്ലാവർക്കും പായസവിതരണവും നടത്തി.മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാനെന്ന് സെയിൽസ് ഓഫീസർ മുഹമ്മദ് ഷഹിൻ പറഞ്ഞു കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിച്ചുവേണം ഇനിയുള്ള ദിവസങ്ങൾ മലയാളി ആഘോഷിക്കാനെന്നും അദേദഹം പറഞ്ഞു.പാലക്കൽ പെട്രൊളിയം ഔട്ട്ലറ്റിൻ്റെ പ്രവർത്തനം പ്രശംസ അർഹിക്കുന്നതായും പറഞ്ഞു