കുന്ദമംഗലം: ഒരു മുൻകരുതലും ദീർഘവീക്ഷണവുമില്ലാതേ ഗ്രാമ പഞ്ചായത്ത് വ്യാപാരികൾക്കായി സംഘടിപ്പിച്ച കോവിഡ് ടെസ്റ്റ്‌ന് വന്ന വ്യാപാരികൾ നിരാശരായി മടങ്ങി
ഇന്നലെ പഞ്ചായത്ത് അനൗൺസ്മെന്റ് നടത്തിയതിനെ റഅടിസ്ഥാനത്തിൽ കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിൽ ടെസ്റ്റിനായി അതിരാവിലെ എത്തിയവർ അറിഞ്ഞത് എല്ലാം ബുക്കിംഗ്കഴിഞ്ഞു പോയി എന്നാണ്.
ഇന്ന് രാവിലെ 10:30
തുടങ്ങും എന്ന് പറഞ്ഞ ടെസ്റ്റ് തുടങ്ങുന്നതിന്
മുൻപേ ബുക്കിങ് ആയി രാഷ്ട്രീയ താല്പര്യം മുൻ നിർത്തി സ്വന്തകർക്ക് നേരത്തെ ബുക്ക് ചെത്തുകൊടുത്തു എന്നും ആരോപണമുണ്ട് ഇത് അറിയാതെ എന്തിയ വ്യാപാരികൾ ടെസ്റ്റ് ചെയ്യാൻ ആവാതെ നിരാശരായിമടങ്ങുന്ന കാഴ്ചയാണ്. കുന്ദമംഗലത്തെ രണ്ട് പ്രമുഖ സ്ഥാപനത്തിൻ്റെ കൂടുതൽ വരുന്ന ജീവനക്കാർക്ക് എല്ലാം ബുക്കിംഗ് കിട്ടിയപ്പോൾ സാധാരണക്കാരായ ജീവനക്കാരാണ് പുറത്തായത്. മെഗാ കേമ്പ് വിളിച്ചറിയിച്ച് നടത്തുമ്പോൾ അതിനാവശ്യമായ സൗകര്യം ചെയ്തില്ല. ബുധനാഴ്ച നിയമം നടപ്പിലാക്കണമെങ്കിൽ കാരന്തൂർ ,ചു ലാംവയൽ, പടനിലം, പിലാശ്ശേരി, മർക്കസ് സ്ക്കൂളുകളിൽ കുടുതൽ ടെസ്റ്റ് കേന്ദ്രം ഒരുക്കുകയേ പരിഹാരമുള്ളൂ