കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ജൂൺ 23ബുധനാഴ്ചക്കകം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കും എന്ന കുന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ തീരുമാനം പുനഃ പരിശോധിക്കണം എന്നാവിശ്യപ്പെട്ട് യു.ഡി.എഫ്പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ന് നിവേദനം നൽകി, യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് പഞ്ചായത്ത് ഇത്തരം ഒരു തീരുമാനം എടുത്തത്, മുഴുവൻ വ്യാപാരികൾക്കും ടെസ്റ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ച ശേഷം മാത്രമേ ഇത്തരം വ്യാപാരികളെ ബാധിക്കുന്ന തീരുമാനം എടുക്കാവൂ, മുഴുവൻ വ്യാപാരികൾക്കും എത്രയും പെട്ടന്ന് സ്പോട്ട് രജിസ്ട്രേഷനിലൂടെ കോവിഡ് വാക്സിൻ നല്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു. യു.ഡി.എഫ് നേതാക്കളായ സി.വി.സംജിത്ത്, സി.അബ്ദുൽ ഗഫൂർ, പി.ഷൗക്കത്തലി, ഒ.സലീം ,കെ.കെ.സി.നൗഷാദ് തുടങ്ങിയവരാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ സന്ദർശിച്ചത്