കുന്ദമംഗലം: വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളികളും 23 ന് ഉള്ളിൽ കോവിഡ് പരിശോധിച്ച് സർട്ടിഫിക്കറ്റ് കരുതണമെന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ തീരുമാനം ജൂൺ 30 വരെ നീട്ടിയതായി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് അനിൽകുമാർ അറിയിച്ചു.ദിവസം 200 പേർക്ക് മാത്രമേ ടെസ്റ്റ് സൗകര്യമുണ്ടാകൂ എന്നും മുൻകൂട്ടി ബുക്കിംഗ് ഇല്ല എന്നും ലൈനിൽ ഉള്ളവർക്ക് ടോക്കൺ നൽകുന്ന സിസ്റ്റമായിരിക്കുമെന്ന് വൈ. പ്രസിഡണ്ട് പറഞ്ഞു