കുന്ദമംഗലം :ഹൈസ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് ഇന്നലെ 89 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു..ആകെ 256 ആന്റിജൻ ടെസ്റ്റ് നടന്നതിൽ 2 കേസുകൾ ചാത്തമംഗലം പഞ്ചായത്ത് അടക്കം ആകെ 91 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
1 ,2 ,3 ,5 , 7, 8 ,9 ,10 ,12 ,13 ,15 ,17 , 18 ,19 ,21 ,22 ,23 ,എന്നീ വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത് അതിരാവിലെ ടെസ്റ്റിംഗ് കേന്ദ്രമായ കുന്ദമംഗലം ഹൈസ്കൂളിൽ എത്തുന്നവർക്ക് യഥാക്രമം ടോക്കൺ നൽകാതേ രാഷ്ട്രീയ ഭരണസ്വാധീനം നടത്തി രജിസ്റ്ററിൽ നേരത്തേ തന്നെ ബൾക്കായി ബുക്കിൽ പേര് എഴുതി വെച്ച് ടോക്കൺ നൽകുന്നതായും ആരോപണം ഉയർന്നു.രാവിലെ എത്തിയവർ ക്യൂവിൽ നിൽക്കുമ്പോൾ കോവിഡ് 19 ഭരണകക്ഷി യുവജനരാഷ്ടീയ പാർട്ടിയുടെ സ്റ്റിക്കർ പതിച്ച കാറിൽ എത്തുന്നവരെ എളുപ്പത്തിൽ പരിശോധിച്ച് വിട്ടയക്കുന്നതായും പരാതി ഉണ്ട്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ കോവിഡ് ടെസ്റ്റ് കേന്ദ്രത്തിൽ മറ്റ് പഞ്ചായത്തുകളിൽ ഉള്ളവരെ പരിശോധിക്കില്ലെന്ന് പറയുമ്പോഴും അത്തരത്തിൽ ഉള്ളവർ ഇപ്പോഴും പരിശോധിച്ച് പോകുന്നതും കാണാം വെള്ളി – തിങ്കൾ ദിവസങ്ങളിൽ ആണ് കുന്ദമംഗലത്ത് പരിശോധന