കോഴിക്കോട് : കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് ഓട്ടം കുറഞ്ഞു. എന്ന് മാത്രമല്ല എല്ലാവരും മുഴു പട്ടിണിയിലായി. വാടകക്ക് വണ്ടിയെടുത്ത് ഓടുന്നവരും, വായ്പ എടുത്ത് വണ്ടി വാങ്ങിയവരും ഇപ്പോൾ കടക്കെണിയിലായിരിക്കുന്നു. കൂടുതൽ പേരും വാടകക്കാണ് താമസിച്ച് വരുന്നത്. രണ്ടറ്റം കൂട്ടി ഒപ്പിക്കാൻ പെടാപാടുപെടുന്ന ഓട്ടോ ഡ്രൈവർമാരെ സഹായിക്കേണ്ടത് നമ്മുടെ കോഴിക്കോട്ടുകാരുടെ ബാധ്യതയാണ്. റംസാൻ – കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ. എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാർക്ക് ഭക്ഷ്യ കിറ്റുകൾ നൽകുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട്. 07-05-2021വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് എം.ഇ. എസ് ഫാത്തിമ ഗഫൂർ മെമ്മോറിയൽ വുമൻസ് കോളജ് നടക്കാവ് വെച്ച് കോഴിക്കോട് സൗത്ത് നിയുക്ത എം.എൽ.എ. ജനാബ്. അഹമ്മദ് ദേവർ കോവിൽ കിറ്റുകൾ ഓട്ടോ ഡ്രൈവർ Perfect OK കെ.പി.നൈസലിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ പി.എ ഫസൽ ഗഫൂർ, തുടങ്ങി എം.ഇ.എസ് സംസ്ഥാന, ജില്ല നേതാക്കൾ പ്രസ്തുത ചടങ്ങിൽ സംബന്ധിക്കുന്നു.