കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണസമയത്തുപോലും ജോലിചെയ്ത് വന്നിരുന്ന ശുചീകരണതൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും ,ജോലിയിൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലെ നിരാഹാരസമരം ഇന്ന് 163 ദിവസം പിന്നിടുതയാണ്.
മുഖ്യമന്ത്രിക്ക് കത്തെഴുതിയും,ആരോഗ്യവകുപ്പുമന്ത്രിക്ക് നിവേതനം നൽകിയും,കലക്ട്രേറ്റിലേക്ക് മാർച്ചം ധർണ്ണയും നടത്തിയും,പ്രിൻസ്സിപ്പൽ ഓഫീസ്സിലേക്ക് മാർച്ച് നടത്തിയും,കഴിഞ്ഞ ഓണത്തിന് കഞ്ഞിവെച്ച് പട്ടിണിസമരം നടത്തിയും വിവിധതരം സമരം നടത്തി 163 ദിവസം പിന്നിട്ടിട്ടും സർക്കാറിന്റെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള ചർച്ചകൾക്കുംതെയ്യാറാവാത്ത സാഹചര്യത്തിൽ ഇന്ന് വിഷുദിനത്തിൽ വാഴഇലയിൽ മണ്ണ് വിളമ്പി തിന്നുകൊണ്ട് പ്രതീകാത്മകമായി പ്രതിഷേധ സമരം നടത്തി.
നീതിക്ക് വേണ്ടി സമരം ചെയ്യുന്ന തൊഴിലാളികളെ പട്ടിണിക്കിട്ട് കൊല്ലാണ് സർക്കാറിന്റെ നീക്കമെങ്കിൽ മരണം വരെ നിരാഹാരസമരം നടത്താൻ തെയ്യാറാവുമെന്ന് സമരം ഉൽഘാടനം ചെയ്ത സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.
വൈ:ചെയർമാൻ എം.ടി.സേതുമാധവൻ അദ്ധ്യക്ഷം വഹിച്ചു.
കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക്)ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദ്ദനൻ,ഐ.എൻ.ടി.യു.സി.ജില്ലാ ജന:സെക്രട്ടറി അഡ്വ:സുനീഷ്മാമിയിൽ,യൂത്ത്ലീഗ് സെക്രട്ടറി ഹബീബ്ചെറൂപ്പ,കുനിയിൽബാബു,പി.ടി.സന്തോഷ്,കെ.വി.ഷബീർ,വി.അബ്ദുൾലത്തിഫ്,കെ.വിജയനിർമ്മല,പി.കെ.ബിജു,വി.പി.ബാലൻ,പി.ഷാജി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:
മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ ശുചീകരണ തൊഴിലാളികൾ നടന്നുന്ന റിലെനിരാഹാരസമരം163ാം ദിവസം മണ്ണുതിന്നുകൊണ്ടുള്ള സമരം ദിനേശ്പെരുമണ്ണഉൽഘാടനം ചെയ്യുന്നു.