കുന്ദമംഗലം:ജില്ലാ ഉപഭോക്തൃ തർക്ക ഫോറം കോടതി പ്രവർത്തനം നിലച്ചിട്ട് ഒരു വർഷം തികയുന്നു ഇക്കയിഞ്ഞ കോവിഡ് മഹാമാരിയുടെ ലോക് ഡൗൺ സമയത്ത് അടച്ച ഇവിടെ സിറ്റിംഗ് എന്ന് ആരംഭിക്കുമെന്ന് നാമമാത്രമായ ഓഫീസ് ജീവനക്കാർക്ക് പറയാനും സാധിക്കുന്നില്ല കേസ് വിളിച്ച് നടപടിക്രമങ്ങളുമായി മുന്നോട്ട് പോയത് നിരവധിയാണ് കെട്ടി കിടക്കുന്നത്.പുതിയതായി ലഭിച്ച പരാതിയിൻമേൽ എതിർ കക്ഷിക്ക് നോട്ടീസും മറ്റും അയക്കാനുള്ളതും ഒട്ടനവധിയാണ് വിചാരണക്ക് മൂന്ന് പേരിൽ രണ്ട് പേർ സ്ഥലം മാറി പോയതിന് ശേഷം പുതിയതായി ഈ സീറ്റിലേക്ക് ആളെ പോസ്റ്റ് ചെയ്തിട്ടുമില്ല.ദേശീയപാത കാരന്തൂർ മർക്കസിനടുത്ത് സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിലാണ് കോടതി പ്രവർത്തിക്കുനത്. സമാനരീതിയിലെ മറ്റ് കോടതികളിൽ നടപടി ക്രമങ്ങൾ തുടങ്ങിയിട്ടും ഉപഭോക്തൃതർക്ക ഫോറം കോടതിയിലെ ഈ അനാസ്ഥ ഗുരുതരമാണ് അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നു