കെ.ടി.ജലീല്‍ മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്ന് ലോകായുക്ത. ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ കെ.ടി.അദീബിനെ നിയമിച്ചത് വഴിവിട്ടാണെന്നും ഇക്കാര്യത്തില്‍ മന്ത്രി കെ.ടി.ജലീല്‍ കുറ്റക്കാരനെന്നും ലോകായുക്ത . ജലീല്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ജലീല്‍ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയെന്നും ലോകായുക്ത വിധിയില്‍ പറയുന്നു. ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്‍റേതുമാണ് വിധി. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ ഹര്‍ജിയിലാണ് ലോകായുക്ത വിധി.