ക്ഷേമ–വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നല്കുന്ന വാഗ്ദാനപ്പെരുമഴയുമായി യു.ഡി.എഫിന്റെ പ്രകടന പത്രിക. ന്യായ് പദ്ധതിയിലൂടെ പ്രതിവര്‍ഷം എഴുപത്തിരണ്ടായിരം രൂപ ഉറപ്പ് നല്കുന്ന പത്രികയില്‍ ക്ഷേമപെന്ഷന് മൂവായിരമായി ഉയര്‍ത്തുമെന്നും പറയുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാനും ഒട്ടേറെ പദ്ധതികള്‍ മുന്നോട്ട് വയ്ക്കുന്ന പത്രികയില്‍ അഴിമതി തടയാന്‍ സംസ്ഥാന വിജിലന്‍സ് കമ്മീഷന് രൂപീകരണവും വാഗ്ദാനം ചെയ്യുന്നു.തിരുവനന്തപുരം:യു.ഡി.എഫിന്റ പ്രകടന പത്രിക പുറത്തിറങ്ങി. പ്രകടനപത്രിക ഗീതയും ബൈബിളും ഖുറാനുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയാണ് പ്രകടനപത്രിക തയാറാക്കിയതെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു.ലൈഫ് പദ്ധതിയിലെ അപാകത പരിഹരിച്ചുള്ള ഭവന പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് വീട്. കാരുണ്യാ ചികിത്സാ പദ്ധതി വീണ്ടും തുടങ്ങും. 40 മുതല്‍ 60 വരെ വയസുള്ള തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് രണ്ടായിരം രൂപ ഇങ്ങിനെ ആനുകൂല്യങ്ങളുടെ പട്ടിക നീളുകയാണ്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം, ദുരന്തനിവാരണ കമ്മീഷന് എന്നിവയാണ് വാഗ്ദാനം. ശബരിമലയിലെ ആശങ്ക പരിഹരിക്കാന്‍ നിയമനിര്‍മാണം ഉറപ്പ് നല്‍കുന്നതിനൊപ്പം സഭാ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്നും വാഗ്ദാനമുണ്ട്. റബറിന് 250 രൂപയുംനെല്ലിന് 30 രൂപയും തേങ്ങയ്ക്ക് 40 രൂപയും താങ്ങുവില പ്രഖ്യാപിച്ചതിനൊപ്പം നിബന്ധനകളോടെ രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടം എഴുതിതള്ളുന്നതാണ് കാര്‍ഷിക മേഖലയ്ക്കുള്ള പ്രധാന ഉറപ്പുകള്‍. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് എന്ന വാഗ്ദാനവുമായി മല്സ്യത്തൊഴിലാളികള്്കും ഒട്ടേറെ പദ്ധതികളുണ്ട്.