കുന്ദമംഗലം:വഖഫ് ട്രൈബ്യൂണൽ ഉത്തരവനുസരിച്ച് നിലവിൽ വന്ന കുന്ദമംഗലം മഹല്ല് കമ്മിറ്റിയുടെ ഓഫീസിന്റെ പൂട്ട് കാന്തപുരം വിഭാഗത്തിലെ ഒരു വിഭാഗം പ്രവർത്തകരെത്തി ഇക്കായി ഞ ദിവസംകുത്തിത്തുറന്നനെതിരെ കുന്ദമംഗലം പൊലിസിലും മറ്റും മഹല്ല് കമ്മിറ്റി പരാതി നൽകിയെങ്കിലും മുകളിൽ നിന്നുള്ള സമ്മർദ്ദം കാരണം പൊലിസ് പക്ഷപാതപരമായി പെരുമാറി കയാണെന്ന് കുന്ദമംഗലം മുസ് ലിം ജമാഅത്ത് കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ വെള്ളിയായ്ച ഉച്ചക്ക് രണ്ടിന് പള്ളിയിൽ ആരുമില്ലാത്ത സമയത്ത് അനധികൃതമായി സൈനുദ്ദീന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളെത്തി ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നത് കയ്യാങ്കളിക്ക് ഇടയാകുകയും ചെയ്തിരുന്നു പതിറ്റാണ്ടുകളോളം വ്യവസ്ഥാപിതമായ ജനറൽബോഡി വിളിച്ച് ചേർക്കാതെ ഏകപക്ഷീയമായ മഹല്ല് കമ്മിറ്റി ഭരണം നടത്തുന്നതിന്നെതിരെ സമസ്തയുടെ പ്രവർത്തകർ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് ആദ്യഘട്ടത്തിൽ വ്യവസ്ഥാപിത മായി മഹല്ല് ജനറൽ ബോഡി വിളിച്ചുചേർക്കാൻ വഖഫ് ബോർഡ് നിർദ്ദേശിച്ചിരുന്നു. കാന്തപുരം വിഭാഗം ജനറൽ ബോഡി വിളിച്ചു ചേർക്കാതെ ഇരുവിഭാഗത്തിനും തുല്യ പ്രാതിനിധ്യം നൽകി സമവായത്തിൽ കമ്മിറ്റി രൂപീകരിക്കാം എന്ന ആശയം മുന്നോട്ട് വെക്കുകയായിരുന്നു. ഇതേതുടർന്നാണ് വഖഫ് ബോർഡിന്റെ കൂടി സമ്മതത്തോടെ
കുന്ദമംഗലം മഹല്ല് സംയുക്ത കമ്മിറ്റി നിലവില്‍ വന്നത്. എന്നാൽ കാന്തപുരം വിഭാഗത്തിലെ ഒരു വിഭാഗം ഗം ഈ കമ്മിറ്റിയെ അംഗീകരിക്കില്ലെന്നു പറഞ്ഞ് രംഗത്തു വന്നു. വഖഫ് ട്രൈബ്യൂണല്‍ ഉത്തരവനുസരിച്ച് രൂപവൽക്കരിച്ച മഹല്ല് കമ്മിറ്റിക്കെതിരെ വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസയെ സ്വാധീനിച്ച് ഈ കമ്മിറ്റിക്കെതിരെ സ്റ്റേ വാങ്ങിയെങ്കിലും ചെയർമാൻ്റെ സ്റ്റേ ഉത്തരവിന് സാധുതയില്ലെന്ന് വഖഫ് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇതിന്റെ ജാള്യത മറച്ചുവെക്കാനാണ് മഹല്ല് കമ്മിറ്റിയുടെ ഓഫീസ് പൂട്ട് പൊളിച്ച് പ്രദേശത്ത് മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
ഭരണസ്വാധീനം ഉപയോഗിച്ച് പൊലിസിൽ വലിയ സമ്മർദ്ദമാണ് കാന്തപുരം വിഭാഗം നടത്തുന്നത്. ഇത് പ്രദേശത്ത് കൂടുതൽ സംഘർഷം സൃഷ്ടിക്കുന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊലിസിന്റെ പക്ഷപാതപരമായ നടപടിയിൽ മഹല്ല് നിവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.