കുന്ദമംഗലം : കളളക്കടത്തിനും അഴിമതിക്കും നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും എൽ ഡി എഫും കേരള ജനതയെ ഉറപ്പാക്കും അപമാനിച്ചിരിക്കുകയാണെന്ന് എം.കെ. രാഘവൻ എം.പി. കേരളത്തിൻ്റെ സാമൂഹിക- രാഷ്ട്രീയ മണ്ഡലത്തെ ദുർഗന്ധപൂരിതമാക്കിയ പിണറായിക്കുള്ള തിരിച്ചടിയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ്. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ യു ഡി എഫ് അധികാരത്താൽ തിരിച്ചെത്തിയാൽ മാത്രമേ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വനിതകൾക്കും സാധാരണ ജനവിഭാഗങ്ങൾക്കും ഐശ്വര്യ പൂർണ്ണമായ ജീവിത നിലവാരം ഉറപ്പ് വരുത്തുവാൻ സാധിക്കുകയുള്ളൂ. കുന്ദമംഗലം മണ്ഡലം കോൺഗ്രസ് സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി.മണ്ഡലം പ്രസിഡണ്ടിൻ്റെ ചാർജ്ജ് വഹിക്കുന്ന സിപി രമേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഇ എം ജയപ്രകാശ്, വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി.കേളുക്കുട്ടി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എ.ഹരിദാസൻ, ടി.പത്മാക്ഷൻ, ഷിജു മുപ്രമ്മൽ, അനീഷ് പാലാട്ട് ,സുജിത്ത് ഒളവണ്ണ നിയുക്ത മണ്ഡലം പ്രസിഡണ്ട് സി വി സംജിത്ത് , ഗോപാലൻ കുട്ടി പ്രസംഗിച്ചു.