കുന്ദമംഗലം ജന്ന വുമൺസ് കോളേജിൽ മജ്ലിസുന്നൂർ രണ്ടാം വാർഷിക ആത്മീയ സംഗമം സയ്യിദ് മഹ്ശൂഖ് ഹുദവി തങ്ങൾ ഉദ്ഘാടനം ചെയ്തു. റഫീഖ് ഫൈസി പെരിങ്ങൊളം, ഖമറുദ്ധീൻ ദാരിമി ചക്കാലക്കൽ, സജാഹ് കൊളത്തക്കര എന്നിവർ സംസാരിച്ചു. നിസാർ അഹ്മദ് അബ്ദുൽ റസാഖ് തുടങ്ങിയവർ സംബന്ധിച്ചു. തസ് രീഫ സൈനിയ്യ, ഫൗസിയ മിസ്സ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
മൻഖൂസ് മൗലിദ്, ഖത്ത്മുൽ ഖുർആൻ, മജ്ലിസുന്നൂർ എന്നീ വിവിധ സെക്ഷനുകൾക്ക് ശംന ശറിൻ ചാത്തമംഗലം, ഫാത്തിമ നസ് ലി കുറ്റിക്കാട്ടൂർ, ഫാത്തിമ നൂറ കായലം, ആമിന ശംന പുല്ലാളൂർ, ഫാത്തിമ ഹുസ്ന പെരുമണ്ണ, ഫിദ ഫാത്തിമ പുല്ലാളൂർ, ആയിശ ഹിബ പുല്ലാളൂർ, ശഹന ശറിൻ മായനാട്, ഫാസില ചാലിയറക്കൽ, ആമിന ഹന്നത്ത് ചെലവൂർ തുടങ്ങിയ ഫാളില വിദ്യാർത്ഥികൾ നേതൃത്വം നൽകി.