കുന്ദമംഗലം,: കേന്ദ്രത്തിലെ മോദി സർക്കാറും കേരളത്തിലെ പിണറായി സർക്കാറും അടിസ്ഥാന ജനവിഭാഗങ്ങളെ കൂടുതൽ കൂടുതൽ അരിക് വൽക്കരിക്കുന്ന സമീപനങ്ങളാണ് അവരുടെ നയങ്ങളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മുൻ എംഎൽഎ യുസി രാമൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും മുസ്ലിം ലീഗ് കുന്നമംഗലത്ത് നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഴികക്ക് നാൽപത് വട്ടം രാജ്യസ്നേഹവും ദേശസ്നേഹവും പറയുന്ന നരേന്ദ്രമോഡിയും കൂട്ടരും രാജ്യത്തെ കർഷകരെ ആകെ കുത്തകങ്ങൾക്ക് മുന്നിൽ ഒറ്റുകൊടുത്തിരിക്കുകയാണെന്നും യുസി രാമൻ കുറ്റപ്പെടുത്തി.
കേരളത്തിലെ സർക്കാറും അടിസ്ഥാന വർഗ്ഗത്തിന്റെയും തൊഴിലാളി വർഗത്തെയും പേര് പറഞ്ഞ് അധികാരത്തിലേറുകയും വൻകിടക്കാർക്കും കുത്തകകൾക്കും വേണ്ടി നാടിന്റെ സംവിധാനങ്ങൾ ആകെ ബലി കഴിക്കുകയും ചെയ്യുന്ന കാഴ്ചയാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ട് കൂട്ടർക്കും ജനങ്ങൾ ചുട്ട മറുപടി തന്നെ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു.ജാഫർ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി .ഖാലിദ് കിളി മുണ്ട, കെ.എം കോയ, ഒ.ഉസ്സയിൻ, അരിയിൽ അലവി ,എ.കെ.ഷൗക്കത്തലി, എം.ബാബുമോൻ,കെ.കെ.ഷെമീൽ ,കെ.മൊയ്തീൻ,കൃഷ്ണൻകുട്ടി ആമ്പ്രമ്മൽ, ഹജാസ് പിലാശ്ശേരി, ഷമീർ മുറിയനാൽ, ഒ.സലീം ,ഐ.മുഹമ്മദ് കോയ, എൻ.എം യൂസുഫ്, ഹബീബ്കാരന്തൂർ ,പി.അബു ഹാജി, എൻ.പി.ഹമീദ്, വി.പി.സലീം ,ഒ.പി.അസീസ്പ്രസംഗിച്ചു.സി.അബ്ദുൽ ഗഫൂർ സ്വാഗതവും ശിഹാബ് പാലക്കൽ നന്ദിയും പറഞ്ഞു