കുന്ദമംഗലം: മിനി സിവില്‍ സ്റ്റേഷനില്‍ ക്ഷീര വികസന യൂണിറ്റ് ഓഫീസ്
പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ
നിര്‍വ്വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുള്ള ക്ഷീര വികസന ഓഫീസ് മുക്കം നഗരസഭയിലെ മാമ്പറ്റയിലായിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. മിനി സിവില്‍ സ്റ്റേഷനില്‍ പ്രസ്തുത ഓഫീസിനുള്ള സ്ഥല സൗകര്യം ലഭ്യമാക്കിയതാടെയാണ് കുന്ദമംഗലത്തേക്ക് ഓഫീസ് മാറ്റി സ്ഥാപിക്കാന്‍ അവസരമൊരുങ്ങിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ്
അസി. ഡയറക്ടര്‍ എ.ജി അനില്‍ കുമാര്‍ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്‍റ്
മുംതാസ് ഹമീദ്, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍, ബ്ലോക്ക് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.കെ നദീറ, എന്‍ ഷിയോലാല്‍, അരിയില്‍
അലവി, പി കൗലത്ത്, വി ബാലകൃഷ്ണന്‍ നായര്‍, വിനോദ് മാന്ത്ര, കെ.കെ സഹദേവന്‍, ടി വാസുദേവന്‍, എം.കെ മോഹന്‍ദാസ്, ചൂലൂര്‍ നാരായണന്‍, എം.പി കേളുക്കുട്ടി, കെ ഭരതന്‍ മാസ്റ്റര്‍, രാജന്‍ മാമ്പറ്റച്ചാലില്‍, ഭക്തോത്തമന്‍, എം.കെ ഇമ്പിച്ചിക്കോയ സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി കെ.പി ഹംസ സ്വാഗതവും ക്ഷീര വികസന ഓഫീസര്‍ പി സനല്‍ കുമാര്‍ നന്ദിയും പറഞ്ഞു.