കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രഥമ ആസൂത്രണ സമിതി യോഗം ചേർന്നു. നൂതന പദ്ധതികൾ ഏറ്റെടുത്ത് നടത്താൻ ധാരണ. ബ്ലോക്ക് പഞ്ചായത്തു് വർക്കിങ്ങു് ഗ്രൂപ്പുകൾ ചേരുന്നതിൻ്റെ മുന്നോടിയായി ആസൂത്രണ സമിതി യോഗം ചേർന്നു.വൈസ് പ്രസിഡണ്ട് മുംതസ് ഹമീദിൻ്റെ അധ്യക്ഷതയിൽ പ്രസിഡണ്ടു് നെല്ലൂ ളി ബാബു ഉൽഘാടനം ചെയ്തു – 20 21-2022 വർഷത്തെ പദ്ധതിയിൽ നൂതന പദ്ധതികൾ ഉൾപ്പെടുത്തി നടപ്പിലാക്കാൻ തീരുമാനിച്ചു.വികസനചെയർമാൻ എൻ – അബൂബക്കർ ,ക്ഷേമകാര്യചെയർപേഴ്സൺ ഷിയോ ലാൽ, അരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എം.കെ.നദീറ, ആസൂത്രണ സമിതി അംഗങ്ങളായ ഖാലിദ് കിളിമുണ്ട, വിനോദ് പടനിലം, എൻ.പി.ഹംസ മാസ്റ്റർ,എ.ഹരിദാസൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, ജോ.ബി.ഡി.ഒ.ഹംസ, റിട്ട: ബി ഡി.ഒ.രാധാകൃഷ്ണൻ ,പി.സുന്ദരൻ എന്നിവർ സംസാരിച്ചു.