കെ.എം ഷാജി എംഎല്‍എയെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്ന പരാതിയില്‍ കണ്ണൂര്‍ വളപട്ടണം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എംഎല്‍എയുടെ പരാതിയില്‍ പറയുന്ന തേജസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കെ എം ഷാജി എംഎല്‍എ ഡിജിപിക്ക് നല്കിയ പരാതിയില്‍ വളപട്ടണം പൊലീസ് എഫ് ഐ ആര് റജിസ്റ്റര്‍ ചെയ്തു. എംഎല്‍എക്ക് നേരയുണ്ടായ വധഭീഷണി ഗൗരവമേറിയതാണെന്ന വിലയിരുത്തലിലാണ് പ്രാഥമിക അന്വേഷണത്തിന് തുടക്കാമായത്. പരാതിയില്‍ പറയുന്ന തേജസ് എന്നയാളെ കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. പാപ്പിനിശേരി സ്വദേശിയായ ഇയാള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. തേജസ് ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്കാന് ബന്ധപ്പെട്ടതിന്റെ ശബ്ജരേഖ കെ എം ഷാജി എംഎല്‍എ പരാതിയോടൊപ്പം കൈമാറിയിരുന്നു. തേജസിനെ ശബ്ദവും എംഎല്‍എ തെളിവായി നല്കിയ ശബ്ദവും ഒന്നാണോയെന്ന് പരിശോധിക്കണം. തേജസിന് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ കേസിന്റെ ഗൗരവം വര്‍ധിക്കുമെന്ന് പൊലീസ് പറഞ്ഞു.
അതേ സമയം വധ ഭീഷണിയുമായി ബന്ധപ്പെട്ട ശബ്ദരേഖയടക്കമുള്ള വിശദാംശങ്ങള്‍ എംഎല്‍എയ്ക്ക് എങ്ങനെ ലഭിച്ചു എന്നും അന്വേഷണ പരിധിയില്‍ വരും. കേസില്‍ കെ എം ഷാജി എംഎല്‍എ യില്‍ നിന്ന് അടുത്ത ദിവസം തന്നെ മൊഴിയെടുക്കും.