കുന്ദമംഗലം: ഇന്ത്യയിൽ കേന്ദ്ര സർക്കാറിനും ഉത്തർപ്രദേശ് അടക്കമുള്ള നിരവധി സംസ്ഥാനങ്ങളുടെ സർക്കാറുകൾക്കും നേതൃത്വം കൊടുക്കുന്ന ആർ എസ് എസ് രാജ്യത്തെ നിയമ വ്യവസ്ഥിതിയെ മനുസ്മൃതിക്കനുസൃതമാക്കാൻ ശ്രമിക്കുന്നതായി ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ കുറ്റപ്പെടുത്തി. ഹഥ്റാസ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കുന്ദമംഗലത്തു നടന്ന പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെയും അവർണരെയും പിന്നോക്കരെയും അടിച്ചമർത്തുന്നതും പീഢിപ്പിക്കുന്നതും കുറ്റമല്ലാതാവുന്ന സാഹചര്യം യോഗിയുടെ യുപിയിൽ സർവസാധാരണമായിരിക്കുകയാണ്. പോലീസും മറ്റ് ഭരണകൂട സംവിധാനങ്ങളും മുന്നോക്കക്കാർ പ്രതികളാവുന്ന കേസുകളിൽ ഇരക്കെതിരെ വേട്ടക്കാർക്ക് സംരക്ഷണമൊരുക്കുന്ന പതിവുണ്ടാകുന്നത് മനുസ്മൃതിയും വിചാരധാരയും മൂലഗ്രന്ധമാക്കിയവരുടെ ഭരണ നിയന്ത്രണമുള്ളത് കൊണ്ട് മാത്രമാണെന്നും യു സി രാമൻ പറഞ്ഞു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഒ.ഹുസൈൻ അധ്യക്ഷത വഹിച്ചു. അരിയിൽ അലവി, കെ.മൊയ്തീൻ ,ഒ.സലീംഎൻ എം യൂസഫ്, ഐ .മുഹമ്മദ് കോയ ,കെ പി സെയ്ഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു സംസാരിക്കുന്നു