കുന്ദമംഗലം:മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പൂക്കോയ തങ്ങളുടെ പേരിൽ പ്രഖ്യാപിച്ച പൂക്കോയ തങ്ങൾ ഹോസ്പിസ് & പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് കുന്ദമംഗലത്ത് ഇന്ന്പ്രവർത്തനം ആരംഭിക്കും. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റുയുടെ കീഴിൽ രൂപീകരിച്ച പൂക്കോയ തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ നേതൃത്വത്തിലാണ് പാലിയേറ്റീവ് പ്രവർത്തിക്കുക.
സി എച്ച് സെന്ററിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ശിഹാബ് തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ കീഴിൽ മെഡിക്കൽ കോളജ് ആസ്ഥാനമായിട്ടാണ് പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്
പൂക്കോയ തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ആസ്ഥാനത്ത് സജ്ജീകരിച്ച ഓഫീസ് കേന്ദ്രീകരിച്ച് ഹോം കെയർ യൂണിറ്റ് സേവനം പകൽ സമയങ്ങളിലും രാത്രി സമയങ്ങളിൽ സേവനം ആവശ്യമായി വരുന്നവർക്ക് സി എച്ച് സെന്റർ കേന്ദ്രീകരിച്ചും 24 മണിക്കൂർ സേവനം ലഭ്യമാകുന്ന രീതിയിലാണ് പാലിയേറ്റീവ് കെയർ പ്രവർത്തിക്കുക.
*ലോക ഹോസ്പിസ് – പാലിയേറ്റിവ് കെയർ ദിനമായ ഇന്ന്(10/10/2020) ശനിയാഴ്ച്ച വൈകീട്ട് 4:00 മണിക്ക് ഓൺലൈൻ ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘടനം നിർവഹിക്കും.* പത്മശ്രീ ഡോ. എം. ആർ. രാജഗോപാൽ, ഡോ. കെ. സുരേഷ് കുമാർ, സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി. എ.മജീദ് എന്നിവർ പങ്കെടുക്കും
ഓൺലൈൻ ഉദ്ഘാടന ചടങ്ങ് *@chcentrekozhikodemedicalcollege* ഫേസ്ബുക് പേജിൽ തത്സമയം ലഭ്യമാകുന്നതാണ്. കോഓഡിനേറ്റർ വി.പി.സലീം അറിയീച്ചു