അടച്ചു പൂട്ടിയ ചാത്തമംഗലം വെൽഫെയർ സ്കൂളിന് ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച പി ടി എ റഹീം MLA യുടെ നടപടിയിൽ ദുരൂഹത..
ചാത്തമംഗലം പഞ്ചായത്തിലെ ചാത്തമംഗലം ഗവ : വെൽഫയർ എൽ. പി സ്കൂൾ വിദ്യാർത്ഥികളുടെ അപര്യാപ്തത മൂലം 2018-19 അധ്യയന വർഷത്തിൽ അടച്ചുപൂട്ടി.
പൊതു വിദ്യാഭ്യാസ പരിഭോഷണത്തിന്റെ പെരുമ്പറ പ്രചരിപ്പിക്കുന്ന ഈ സർക്കാരും ചാത്തമംഗലം ഗ്രാമപഞ്ചായത്തും ഈ ജനനിബിഡ കേന്ദ്രത്തിൽ ഈ സ്കൂൾ നിലനിർത്താനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല.
ഇത് അടച്ചുപൂട്ടിയത് കാരണം ചുറ്റുപാടുള്ള സ്വകാര്യ സ്കൂളുകൾ തടിച്ചു കൊഴുക്കുകയാണ്.
സ്വകാര്യ സ്കൂളുകൾക്ക് വേണ്ടിയുള്ള പ്രീണനനയമാണോ ഇതിന്റെ പിന്നിലെന്ന് ബലമായി സംശയിക്കുന്നു.
മാത്രമല്ല ഈ സ്കൂൾ പൂട്ടുന്നതിന് മുമ്പായി നടപ്പാക്കേണ്ട നടപടികൾ ഒന്നും ചെയ്തില്ല ഗ്രാമപഞ്ചായത് എന്ന് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ പറയുന്നു.
ഇക്കാര്യത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ഗ്രാമപഞ്ചായത് തികച്ചും അനാസ്ഥയാണ് കാട്ടിക്കൂട്ടിയത്. മാത്രമല്ല 2019 ൽ അടച്ചുപൂട്ടിയ സ്കൂൾ സ്ഥലം MLA പി. ടി എ റഹീം 20 ലക്ഷം രുപ തന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് ബിൽഡിങ് മോഡി കൂട്ടുന്നതിന്റെ ഭാഗമായി ചിലവഴിച്ചു കഴിഞ്ഞ ദിവസം MLA തന്നെ ഉദ്ഘാടനം ചെയ്തത് ഏറെ ദുരുഹതയുണ്ട്.
അടച്ചു പൂട്ടിയ സ്കൂളിന് എന്തിന് ഫണ്ട് ചിലവഴിച്ചു എന്നത് സംശയകരവും.
ഇത് അഴിമതി പുരണ്ടതാണെന്ന് ഞങ്ങൾ സംശയിക്കുന്നു. നാടു നീളെ ഓടിനടന്ന് ഉദ്ഘാടന മാമാങ്കം നടത്തുന്ന ഈ MLA പ്രസ്തുത ഉദ്ഘാടനത്തിന് ഈ സ്ഥാപനത്തിന്റെ കസ്റ്റോഡിയനായ എ. ഇ. ഒ യെയോ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരെയോ ക്ഷണിക്കുകയോ വിവരം അറിയിക്കുക പോലും ചെയ്തില്ല എന്നതാണ് അറിയുന്നത്. ഇതിന്റെ പിന്നിൽ നടന്ന കള്ളക്കളി പുറത്തു കൊണ്ടുവരണമെന്ന് ചാത്തമംഗലം പഞ്ചായത് യു. ഡി. എഫ് കമ്മറ്റി അധികൃതരോട് ശക്തമായി ആവശ്യപ്പെടുന്നു...