കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണാക്കി. കോഴിക്കോട് കോര്‍പറേഷനിലെയും, മുന്‍സിപ്പാലിറ്റിയിലെയും, വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികള്‍ക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും, രോഗം സ്ഥീരീകരിച്ച വ്യക്തികളുമായി സമൂഹത്തിലെ വിവിധ ആളുകള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നതായും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിട്ടു.
- മരുതോങ്കര ഗ്രാമപഞ്ചായത്ത് (മുഴുവന്‍ വാര്‍ഡുകളും)
- പയ്യോളി മുന്‍സിപാലിറ്റി (വാര്‍ഡ് 2, 30, 32, 33, 34, , 35, 36)
- ചാത്തമംഗലം ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 6 പരതപ്പൊയില്‍, വാര്‍ഡ് 7 ഏരിമലപയ്യോളി മുന്‍സിപ്പാലിറ്റി പരിധിയിലെ വാര്‍ഡ് 21 ല്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തി സന്ദര്‍ശിച്ചതിനാല്‍ ഔട്ട്‌ലെറ്റ് അടച്ചിടും. ദുരന്തനിവാരണ പ്രവര്‍ത്തനം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍, പൊലീസ് ,ഹോംഗാര്‍ഡ് /ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി /കെഎസ്ഇബി /വാട്ടര്‍ അതോറിറ്റി / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എടിഎം സൗകര്യമില്ലാത്ത സഹകരണബാങ്കുകള്‍ എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതും ജിവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണെന്ന് കളക്ടര്‍ അറിയിച്ചു