കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറിന്നെ നിയമിക്കുന്ന കാര്യത്തിൽ CPM കാണിക്കുന്ന കാപട്യം അവസാനിപ്പിക്കണമെന്ന് യു.സി.രാമൻ ആവശ്യപ്പെട്ടു.
സംഘ് പരിവാർ ശക്തികളുടേയും CPM ൻ്റേയും ഇംഗിതത്തിന്ന് തുള്ളുന്നവരല്ല ,അക്കാദമിക് മെറിറ്റിൻ്റെയും കാര്യപ്രാപ്തിയുടേയും അടിസ്ഥാനത്തിൽ കാര്യങ്ങൾ നടത്തികൊണ്ടു പോകാൻ കഴിവുള്ളയാളാവണം കോഴിക്കോട് യൂണിവേഴ്സിറ്റി VC ആവേണ്ടത്. ഇക്കാര്യത്തിൽ നിലവിലെ പട്ടികയിൽ ഏറ്റവും യോഗ്യൻ ഒരു പട്ടികജാതിക്കാരനായി പോയതിനാൽ ജാതീയമായ കാരണങ്ങളാൽ അദ്ദേഹത്തിന്ന് നിയമനം നൽകാതെ മാറ്റി നിർത്തുന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുന്ദമംഗലം പഞ്ചായത്ത് ദളിത് ലീഗ് കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. CPM ൽ നിന്നും രാജിവെച്ചു വന്നവരെ ഒ ഉസൈൻ ഹാരാർപ്പണം ചെയ്തു. അരിയിൽ അലവി മുഖ്യ പ്രഭാഷണം നടത്തി.
പി. മമ്മിക്കോയ, കൃഷ്ണൻകുട്ടി ആബ്ര,
കണിയാറക്കെൽ മൊയ്തീൻകോയ,
ഹംസ ഹാജി. ശ്രീബ ഷാജി,
ടി.സിദ്ധീഖ്, തെറ്റത്ത് രവി,
ഇയ്യാറമ്പിൽ വേലായുധൻ,
ആമ്പ്ര വേലായുധൻ എന്നിവർ സംസാരിച്ചു