എസ്എസ്എല്‍സി ക്ക് 98.82 ശതമാനം വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് 41906 പേര്‍ക്ക്. പത്തനംതിട്ട ജില്ല 99.71 ശതമാനം; കുറവ് വയനാട്. കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ നൂറുശതമാനം വിജയം.
പരീക്ഷാ ഫലം സര്‍ക്കാർ വെബ്സൈറ്റുകളിലും വിദ്യാഭ്യാസ വകുപ്പിന്‍രെ വിവിധ വെബ് സൈറ്റുകളിലും പിആര്‍ഡി ലൈവ് ആപ്പിലും ലഭ്യമാണ്. കഴിഞ്ഞ അധ്യയന വര്‍ഷം 97.84 ശതമാനം പേരാണ് വിജയിച്ചത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫലം അറിയാം http://www.prd.kerala.gov.in/
എസ്എസ്എൽസി(എച്ച്ഐ) ഫലം– http://sslchiexam.kerala.gov.in ടിഎച്ച്എസ്എൽസി(എച്ച്ഐ) ഫലം– http://thslchiexam.kerala.gov.in ടിഎച്ച്എസ്എൽസി ഫലം– http://thslcexam.kerala.gov.in എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in
4.2 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കോവിഡിനെത്തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവച്ച പരീക്ഷ മേയ് അവസാനമാണ് പൂര്‍ത്തിയാക്കിയത്.
കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ നിറുത്തിവെക്കേണ്ടി വന്നു. മേയ് അവസാനമാണ് കര്‍ശന ആരോഗ്യസുരക്ഷയില്‍ ബാക്കി പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്. മൂല്യനിര്‍ണയ ക്യാമ്പുകളും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു സംഘടിപ്പിച്ചത്.