കുന്ദമംഗലം:തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കുന്നതിന് പൈങ്ങോട്ടുപുറം ഈസ്റ്റ് വാർഡ് 16ൽ തോട് നിർമാണത്തിന് തുടക്കം കുറിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പൈങ്ങോട്ടുപുറത്തു എരഞ്ഞോളിതാഴം തൊട്ട് തോട് ഇല്ലാത്ത ഭാഗങ്ങളിൽ ആണ് തോട് നിർമാണത്തിന് തുടക്കം കുറിച്ചത്.
വർഷങ്ങൾക് മുൻപ് തോട് നികത്തി
എം.എൽ.എറോഡ് ഉണ്ടാക്കിയ സമയത്ത് ചില ഭാഗങ്ങളിൽ കർഷകർ തോട് നിർമിച്ചപ്പോൾ മറ്റു ചില ഭാഗങ്ങളിൽ
തോട് നിർമിക്കാതിരുന്നത്
ഇപ്പോൾ കൃഷി ഭൂമികളും. വീടുകളും റോഡും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥ ആണ് ഉള്ളത്.
നിലവിൽ തോട് ഇല്ലാത്ത ഭാഗത്തു തോട് നിർമിക്കുന്നതിനും വീതി കുറവുള്ള ഭാഗത്തെ വീതി കൂട്ടുന്നതിനും നാട്ടുകാർ സ്ഥലം വിട്ടു തന്നിരിക്കുന്നു
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് കയർ ഭൂ വസ്ത്രം വിരിച്ചത്. തോട് നിർമാണം പൂർത്തീകരിക്കാൻ സാധിച്ചാൽമാത്രമേ ഈ പ്രദേശത്തെ വെള്ളപൊക്കം തടയുന്നതിന് സാധിക്കുകയുള്ളു.
വാർഡ് മെമ്പർ ഷമീന വെള്ളക്കാടിന്റ .
അധ്യക്ഷതയിൽ പഞ്ചായത്തു പ്രസിഡന്റ് ലീനാവാസുദേവ്
പദ്ധതി നാടിനു സമർപ്പിച്ചു. വികസന ചെയർപേഴ്സൺ ആശിഫ റഷീദ്.
എ. ഇ. ഡാനിഷ്.
ഇ. കെ ഹംസ സുരേഷ് പറചേരി എന്നിവർ .സംസാരിച്ചു തൊഴിലുറപ്പ് തൊഴിലാളികൾ
പങ്കെടുത്തു. പരിപാടിക്ക് തോട് കമ്മിറ്റി കൺവീനർ ശശീധരൻ പുല്ലങ്ങോട്ട്ഇല്ലം. സ്വാഗതവും.വാർഡ് വികസന കൺവീനർ അബ്ദുൽഗഫൂർ നന്ദിയും പറഞ്ഞു.