പന്തീർപാടം:പ്രതിസന്ധി ഘട്ടത്തിലും എം.എസ്.എഫ് അതിന്റെ ചരിത്ര ദൗത്യം തുടരുന്നു. അരനൂറ്റാണ്ടു് മുമ്പു് ദാരിദ്യം കൊണ്ടു് പൊറുതിമുട്ടിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി സഹായിച്ച എം.എസ്.എഫ് – കൊറോണ കാലത്തെ ദുരിതത്തിലും വിദ്യാർത്ഥി സമൂഹത്തിന് താങ്ങായി നില്ക്കുന്നത് ഏറെ അഭിമാനകരമാണെന്നു് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് ജന.. സി ക്രട്ടറി ഖാലിദ് കിളിമുണ്ട അഭിപ്രായപ്പെട്ടു. പന്തീർപാടം ശാഖാ എം.എസ്.എഫ് ” ന്റെ കൂട്ടുകാർക്കൊരു കൈത്താങ്ങു് എന്ന പദ്ധതിയിൽ നൂറു നിർദ്ദന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് പി.നിഹാൽ അധ്യക്ഷം വഹിച്ചു.പി.മുഹമ്മദ് ,ഒ സലീം, കെ.ടി.ഖദീം, പി.അജ്മൽ കെ.കെ..ഫവാസ് എന്നിവർ സംസാരിച്ചു.സഫ് വാൻ ഷമീം, നാഫി ഹ് -കെ.കെ.ആതിൽ -കെ.കെ.റി ജാ സു് കെ.കെ.ഷൈനാസ് -ടി.എന്നിവർ നേതൃത്വം നൽകി.