കുന്ദമംഗലം: ടൗണിലെ ടൈൽസ് വേൾഡ് ഷോപ്പിൽ ഇന്നലെ രാത്രി മോഷണം ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ സെൽ ഫിൽ സൂക്ഷിച്ച 28000 രൂപയും മുകൾനിലയിൽ നിന്നും ടാപ്പുകളും കവർന്നു. സെൽഫിൽ നിന്നും മുകൾ നിലയിലെ ചാവി എടുത്താണ് മുകൾ നില തുറന്ന് വിലപിടിപ്പുള്ള ടാപ്പുകൾ മോഷണം നടത്തിയത്. ഉടമ നാസർ കുന്ദമംഗലം പോലീസിൽ പരാതി നൽകി കടയിൽ സി.സി.ടി.വി ഇല്ല .തൊട്ടടുത്ത ഷോപ്പുകളിലെ CCTV യിൽ ദൃശ്യങ്ങൾ വ്യക്തമല്ല .പോലീസ് സംഭവസ്ഥലത്ത് സബ് ഇൻസ്പെക്ടർ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി വിരലടയാള വിദഗ്ദരും സന്ദർശിച്ചു. രണ്ടര ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ നഷ്ടപെട്ടതായാണ് വിവരം .കുന്ദമംഗലം, കുട്ടികൃഷ്ണൻ നായർ റോഡിന് സമീപം പ്രവർത്തിക്കുന്ന ടൈൽല്‍സ് വേള്‍ഡില്‍ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും, വില കൂടിയ വാട്ടർ ടാപ്പുകളും കവർന്ന വിവരം ശനിയാഴ്ച്ച രാവിലെയാണ് അറിയുന്നത് കട തുറക്കാനെത്തിയ ജീവനക്കാർ താഴെ നിലയിലെ രണ്ടാമത്തെ ഷട്ടറിൻ്റെ ഒരു ഭാഗം തകർന്ന നിലയിൽ കണ്ടതു മൂലം പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്, ഷട്ടറിന് പുറമെ ഗ്ലാസ് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ താഴെ ഭാഗത്തെമാരയിൽ സൂക്ഷിച്ച പണം എടുത്ത ശേഷം മുകളിലെത്തി ടാപ്പിൻ്റെ പെട്ടികൾ കടക്കുള്ളിൽ ഉപേക്ഷിച്ചാണ് കൊണ്ട് പോയത് നേരെത്തെ പരിചയമുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ടാക്കുന്നുണ്ട്. . പതിനാറ് വർഷമായി യു.പി.സ്ക്കൂളിന് സമീപം റോഡരികിലാണ് കട പ്രവർത്തിക്കുന്നത്