കുന്ദമംഗലം:മെഡിക്കല്‍ കോളജിന് പി.ടി.എ റഹീം എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് വാഹനം നല്‍കി
മെഡിക്കല്‍ കോളേജിന് കീഴില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച
വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. വാഹനത്തിന്‍റെ താക്കോല്‍
എം.എല്‍.എയില്‍ നിന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍
ഏറ്റുവാങ്ങി.
മെഡിക്കല്‍ കോളജിന് കീഴിലുള്ള റീജ്യനല്‍ വൈറസ് റിസര്‍ച്ച്
ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് വാഹനം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.
ചെറൂപ്പയിലെ മെഡിക്കല്‍ കോളജ് എക്സ്റ്റൻഷൻ സെന്‍ററിലേക്ക് ഡോക്ടര്‍മാരെയും
പാരാമെഡിക്കല്‍ സ്റ്റാഫിനേയും എത്തിക്കുന്നതിനും വാഹനം ഉപയോഗപ്പെടുത്തും.
കോവിഡ് 19 ന്‍റെ പശ്ചാതലത്തില്‍ വൈറസ് സാമ്പിളുകള്‍ ശേഖരിച്ച് എത്തിക്കുന്നതിന് ഇത്
സഹായകമാവും. എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുവാന്‍ സര്‍ക്കാരില്‍
നിന്നും പ്രത്യേകാനുമതി വാങ്ങിയാണ് വാഹനം ലഭ്യമാക്കിയത്. ഇതിനായി 10 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
മെഡിക്കല്‍ കോളജില്‍ രണ്ട് വെന്‍റിലേറ്ററുകൾ വാങ്ങുന്നതിന് 28 ലക്ഷം രൂപയും മാലിന്യ
സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും ഫണ്ടില്‍ നിന്ന് നേരത്തെ
നല്‍കിയിരുന്നതായി പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ.ജി സജിത് കുമാര്‍, സൂപ്പര്‍
സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പി. വിജയന്‍, ഡോ. അശോകന്‍ കുറ്റിയില്‍,
ഡോ. ജെ. ബീന ഫിലോമിന, മെഡിക്കല്‍ കോളജ് വികസന സമിതി അംഗം മേപ്പാല അലി,
വഖഫ് ബോര്‍ഡ് മെമ്പര്‍ റസിയ ഇബ്രാഹിം സംബന്ധിച്ചു. എന്നാൽ കുന്ദമംഗലം മണ്ഡലത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ദൈനംദിന ആവശ്യത്തിന് ഓടുന്നതാകട്ടെ കരാർ എടുത്ത വാഹനങ്ങളും എം.എൽ.എ.യുടെ നടപടി വിവാദമായിട്ടുണ്ട് മെഡിക്കൽ കോളേജ് ഉൾപ്പെടുന്ന മണ്ഡലത്തിലെ എം.എൽ എ ചെയ്യേണ്ട കാര്യങ്ങൾ കുന്ദമംഗലം എം.എൽ.എ.ഏറ്റെടുത്തതിൻ്റെ ഔചിത്യം മനസ്സിലാകുന്നില്ല. ദിവസവും നിരവധി രോഗികൾ എത്തി ചേരുന്ന കുന്ദമംഗലം പ്രൈമറി ഹെൽത്ത് സെൻ്ററിൽ ഇന്നത്തെ പ്രത്യാകസാഹചര്യത്തിൽ കിടത്തി ചികിൽസ ആരംഭിക്കാൻ ശ്രമിക്കാതേ എം.എൽ.എ അവിടെ ബിൽഡിംഗിനായി ഒരു കോടി രൂപയാണ് ഇക്കയിഞ്ഞ ദിവസം നൽകിയത് .കോടികൾ ചിലവയിച്ച് കുന്ദമംഗലത്ത് മിനി സിവിൽ സ്‌റ്റേഷൻ കൊണ്ടുവന്ന എം.എൽ.എ തന്നെ ഇതിലേക്ക് കൊടുവള്ളി മിനി സിവിൽ സ്‌റ്റേഷനിൽ ചെയ്തത് പോലെ കുന്ദമംഗലം മിനി സിവിൽ സ്‌റ്റേഷനിലേക്ക് വില്ലേജ് ഓഫീസും രജിസ്ട്രാ ഫീസും അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ കൊണ്ട് വരാതേ സ്വന്തം കെട്ടിടം പണിയാൻ ഫണ്ടും നൽകുന്നത് അന്വേഷണത്തിന് വിധേയമാക്കണമെന്ന് വിദഗ്ദർ പറയുന്നു ചാത്തമംഗലത്തെ രജിസ്ട്രാഫീസ് കാരന്തൂരിലെ വില്ലേജ് ഓഫീസ് എന്നിവർക്ക് എം.എൽ എ ഫണ്ട് നൽകി കഴിഞ്ഞു