മാവൂർ :ലഹരി ഉപയോഗം സമൂഹത്തിനിടയിലും വിദ്യാര്ഥികൾക്കിടയിലും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഒരു തരത്തിലുള്ള ലഹരിക്കും അടിമപ്പെടാൻ ഞങ്ങൾ തയ്യാറല്ല എന്ന പ്രതിജ്ഞയുമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗും എം എസ് എഫും സംയുക്തമായി ലഹരിക്കെതിരെ യുവജന വിദ്യാർത്ഥി ശപഥം സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു. ക്യാമ്പസുകളും സ്കൂളുകളും, നാട്ടിൻ പുറങ്ങളും കേന്ദ്രീകരിച്ചു ലഹരി വിരുദ്ധ സ്‌ക്വഡുകൾ രൂപീകരിച്ചു പ്രവർത്തനം ഊര്ജിതപ്പെടുത്തുന്നതിനുള്ള ആക്‌ഷൻ പദ്ധതിയുടെ ഭാഗമായാണ് യുവജന വിദ്യാർത്ഥി ശപഥം സംഘടിപ്പിച്ചത്. എം എസ് എഫ് ജില്ലാ ഭാരവാഹികളായ ശാക്കിർ പാറയിൽ, ഷമീർ പാഴൂർ, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ്, ഭാരവാഹികളായ സലീം കുറ്റിക്കാട്ടൂർ, സൈഫുദ്ധീൻ കെ പി, യു എ ഗഫൂർ, ഹബീബ് ചെറൂപ്പ, സി ടി ശരീഫ്, ഉബൈദ് ജി കെ, ജുനൈദ് പെരിങ്ങൊളം, ജംഷാദ് കാവാട്ട്, സിയാദ് പി എം, പ്രസംഗിച്ചു.എം എസ് എഫ് പ്രസിഡന്റ് അൻസാർ പെരുവയൽ സ്വാഗതവും ജനറൽ സെക്രട്ടറി മുആദ് സി എം നന്ദിയും പറഞ്ഞു