കുന്ദമംഗലം: കാക്കകൾക്ക് അറിയാം പ്രഭാത ഭക്ഷണവുമായി കോയക്ക എത്തുമെന്ന് രാവിലെ 9 മുതൽ നൂറുകണക്കിന് കാക്കകളാണ് വർഷങ്ങളായി തങ്ങളുടെ പ്രിയപെട്ടകോയക്കാനേയും കാത്ത് പന്തീർപാടത്തെ തോട്ടുംപുറം വളവിലെ മരമില്ലിനടുത്തുള്ള കടക്കു മുമ്പിൽ കാത്തിരിക്കുന്നത്. പക്ഷികൾക്ക് ഓർമ്മയുണ്ടാകുമോ സ്നേഹമുണ്ടാകുമോ എന്ന് ചോദിക്കുന്നവർ എല്ലാ ദിവസവും രാവിലെ നടക്കുന്ന ഈ കാഴ്ച കണ്ടാൽ വിശ്വാസിച്ചു പോകും. പന്തീർപാടം മരമില്ലിനടുത്ത് വാഹനങ്ങളുടെ ഫ്ളാറ്റ്ഫോം ബോഡിക്ക് പലകവിതരണ കച്ചവടം ചെയ്യുന്ന 84 കാരനായ ഇടിയ ങ്ങര പരപ്പിൽ “മസ്കൻ അതർഹമാലിയം ” വീട്ടിൽ അഹമ്മദ് കോയ ഇരുപത് വർഷത്തിലധികമായി കാക്കക്കുള്ള പ്രഭാത ഭക്ഷണവുമായി എത്തുന്നത്. രാവിലെ 8 മണിക്ക് വീട്ടിൽ നിന്നും കാക്കകൾക്കുള്ള ഭക്ഷണം തയ്യാറാക്കി സ്വന്തമായി വാഹനം പോലുമില്ലാതേയാണ് സ്വകാര്യ ബസ്സിൽ കുന്ദമംഗലത്ത് എത്തുന്നത് രാവിലെ 9ന് തന്നെ കൃത്യമായി ബസ്സിറങ്ങുന്ന കോയക്കാൻ്റെ തലക്കു മുകളിലായി കാക്ക കൂട്ടങ്ങൾ വട്ടമിട്ട് പറക്കും കോയക്ക പതുക്കെ നടന്ന് പീടികക്ക് അടുത്ത് എത്തുമ്പോഴത്തേക്കും കാക്കകളും ലാൻ്റ് ചെയ്തിരിക്കും പിന്നീട് കോയക്ക കൊണ്ടുവന്ന പ്രഭാത ഭക്ഷണം കഴിച്ച് അവിടെയെല്ലാം വൃത്തിയാക്കിയ ശേഷമേ കാക്ക കൂട്ടം പിരിഞ്ഞ് പോകാറുള്ളൂ വിവാഹ സ്ഥലത്തെ ഭക്ഷണത്തിനായി മുറവിളി കൂട്ടുന്ന കാക്കകളെ പോലെ ഒച്ചയുണ്ടാക്കാതേ എല്ലാരും ശാന്തരായി ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ് ഇവിടെ .വർഷങ്ങൾക്ക് മുമ്പ് കുന്ദമംഗലത്ത് സിന്ധുതിയ്യേറ്ററിന് മുമ്പിൽ മരമില്ല് ഉടമയായി എത്തിയ കോയക്ക അവിടെ നാട് വികസിച്ചപ്പോൾ പ്രദേശത്തെ ഒരാൾക്ക് ബിൽഡിംഗിനായി വിൽപ്പന നടത്തിയാണ് ഇങ്ങോട്ട് മാറിയത് മൂന്ന് പെൺമക്കൾ ഉണ്ട് ഭാര്യ റുക്കിയ അലീമ, അന്നത്ത്, അ തൈറ എന്നാണ് കുട്ടികളുടെ പേര്