കുന്ദമംഗലം: പ്രവാസികളുടെ തിരിച്ചുവരവിലും കോറൻറയിൻ, തുടർ ചികിത്സ എന്നീ കാര്യങ്ങളിലും സർക്കാർ സ്വീകരിച്ച നിലപാടു് വേദനാജനകമാണെന്നും അതു് തിരുത്താൻ സർക്കാർ തയ്യാറാവണമെന്നും നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന.. സി ക്രട്ടറി ഖാലിദ് കിളി മുണ്ട ആവശ്യപ്പെട്ടു. കുന്ദമംഗലം നിയോജക മണ്ഡലം വനിതാ ലീഗ് സമര തെരുവ്” സമര പരിപാടി കുന്ദമംഗലത്തു് ഉൽഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ടു് മുംതസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു.ജന ..സിക്രട്ടറി റംല പെരുവയൽ സ്വാഗതം പറഞ്ഞു.ഖദീജ കരീം, നുസ്രത്ത് ചാത്തമംഗലം, യു.സി.ബുഷ്റ, ഷമീന വെള്ളക്കാട്ടു്.പത്മിനി രാമൻ. ഇ.എം.സുബൈദ, ആസിഫ റഷീദു് ‘ശ്രീബ പുൽകുന്നുമ്മൽ സംസാരിച്ചു