കുന്ദമംഗലം: നിയോജക മണ്ഡലത്തിലെ മാവൂർ ,ഒളവണ്ണ പഞ്ചായത്തുകളെ കോഴിക്കോട് ജില്ലാ കലക്ടർ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കയാണ്. മണ്ഡലത്തിലെ മറ്റു ചില പഞ്ചായത്തിലും കോവിഡു് രോഗ ഭീഷണി നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ, സർക്കാരിന്റ നിയന്ത്രണങ്ങൾ നിർബന്ധിത സാഹചര്യത്തിൽ അനുസരിക്കുന്നതിന് പകരം നിയന്ത്രണങ്ങൾ സ്വയം പാലിക്കാൻ തയ്യാറാകണമെന്ന് കുന്ദമംഗലം മണ്ഡലം യു.ഡി.എഫ് കൺവീനർ ഖാലിദ് കിളി മുണ്ട ആവശ്യപെട്ടു.നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നതു് ഓരോ വ്യക്തിയുടേയും കുടുംബത്തിന്റേയും ആവശ്യമായി മാറണം. ലോക്ക് ഡൌൺ ഇളവുകൾ എട്ടാം തിയ്യതി മുതൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതു് ഒരിക്കലും നാം പാലിക്കുന്ന നിയന്ത്രണങ്ങൾക്ക് തടസ്സമാകാൻ പാടില്ല. ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ പോലും നാം കൂടുതൽ ജാഗ്രത പുലത്തിയേ മതിയാവു- കൊ റോണ വ്യാപനത്തിനെതിരെ സർക്കാരും ജനങ്ങളും ഇതുവരേ കൈവരിച്ച സുരക്ഷിതബോധം ഇളവുകളുടെ ബലത്തിൽ ഒരിക്കലും കൈവിട്ടു പോകാൻ പാടില്ല. ഈ കാര്യത്തിൽ ജനങ്ങളുടെ പൂർണ സഹകരണം നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണന്നും ഖാലിദ് കിളിമുണ്ട. ചൂണ്ടി കാട്ടി