മാവൂർ : കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മാവൂർ, ഒളവണ്ണ പഞ്ചായത്തുകളെ കണ്ടൈൻമെൻറ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കാനുള്ള സാഹചര്യം ജനങ്ങൾക്ക് മുൻപിൽ വിശദീകരിക്കാൻ ജില്ലാ കളക്ടർ തയ്യാറാവണം. പല ഭാഗത്തും പല രീതിയിലുള്ള പ്രചരണം നടക്കുന്നതിനാൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിലാണ്. വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ മാത്രമേ കോവിഡ് സംബന്ധിച്ച കാര്യങ്ങൾ പറയാൻ പാടുള്ളൂ എന്ന സർക്കാർ സമീപനം മാറ്റണം. കോവിഡ് എന്ന മഹാമാരി രാഷ്ട്രീയ നേട്ടത്തിനും മുഖ്യ മന്ത്രയുടെ ഇമേജ് വർധിപ്പിക്കാനുള്ള അവസരമാക്കി മാറ്റുന്നതിന്റെ ഭാഗമായി യഥാർത്ഥ വിവരങ്ങൾ യഥാസമയം ജനങ്ങളെ അറിയിക്കാൻ സാധ്യമാവുന്നില്ല.മാവൂരിലെ അഞ്ച് വയസ്സുള്ള കുട്ടിക്ക് മെയ് 30ന് സ്രവ പരിശോധനക്കായി ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടും റിസൾട്ട് ലഭിക്കാൻ ഒരു ദിവസം മാത്രം മതി എന്നിരിക്കെ കോവിഡ് ടെസ്റ്റ് റിസൾട്ട് പുറത്ത് വിടാൻ ജൂൺ നാലാം തീയ്യതിയിലെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം വരെ കാത്ത് നിന്നു എന്ന വാർത്ത ഞെട്ടലുളവാക്കുന്നതാണ്.പല ഭാഗങ്ങളിലും അവസ്ഥ ഇത് തന്നെയാണ്. റിസൾട്ട് ലഭിക്കുന്ന മുറക്ക് തന്നെ പൊതു സമൂഹത്തെ അറിയിക്കാനുള്ള സംവിധാനം ഉണ്ടാവണം. അല്ലെങ്കിൽ സമൂഹവ്യാപനത്തിന് സാധ്യതയേറുമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും മനസ്സിലാക്കണം.കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മുഴുവൻ ആളുകളെയും കോവിഡ് ടെസ്റ്റ് നടത്തി ആശങ്ക പരിഹരിക്കാൻ ക്കൂടിജില്ലാ ഭരണകൂടം തയ്യാറാവണമെന്നും കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു. കെ ജാഫര്‍ സാദിക്ക്,കുഞ്ഞി മരക്കാർ മലയമ്മ, ഐ സല്മാന്, സലീം എം പി, നൗഷാദ് സി, കെ പി സൈഫുദ്ധീന്‍, യു എ ഗഫൂര്‍, ടി പി എം സാദിക്ക്, അഡ്വ. ജുനൈദ്, സിറാജ് ഇ എം, എന്‍ എ അസീസ് സംസാരിച്ചു.