കുന്ദമംഗലം: മാവൂർ തെങ്ങിലകടവ് കാൻസർ സെന്റർ നഗരത്തിൽ അലഞ്ഞു്തിരിയുന്നവർക്കുള്ള അഭയ കേന്ദ്രമാക്കാനുള്ള സർക്കാരിന്റെ നീക്കം ഒരു പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി ഭാരവാഹികളുടെ ഓൺലൈൻ മീറ്റിങ്ങ് അഭിപ്രായപ്പെട്ടു. തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയപ്പു നൽകി.പ്രസിഡണ്ടു് കെ.മുസ്സമൗലവി അദ്ധ്യക്ഷത വഹിച്ചു. ജന.. സിക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം പറഞ്ഞു.യു.സി.രാമൻ, കെ.എ.ഖാദർ മാസ്റ്റർ, പി.കെ.ഫിറോസ്, എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, കെ.പി.കോയ ഹാജി, കെ.കെ.കോയ ഹാജി, മങ്ങാട്ടു് അബ്ദുറസാക്ക്, സി.മരക്കാർ കുട്ടി, എൻ.പി.അഹമ്മദ്, എം.പി.മജീദ്, വി.പി.മുഹമ്മദ് മാസ്റ്റർ ചർച്ചയിൽ പങ്കെടുത്തു.
