കുന്ദമംഗലം: കോവിഡ് 19 ലോക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്നവർ, മരുന്നിനായി വിഷമിപ്പിക്കുന്നവർക്ക് ആശ്വാസമായി കുന്ദമംഗലത്ത ശിഹാബ് തങ്ങൾ ഫൗണ്ടേഷൻഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു .ഇക്കയിഞ്ഞ ദിവസം നിർധനർക്ക് റമദാൻ കിറ്റ് വിതരണം ചെയ്തിരുന്നു
ഫെഡറൽ ബാങ്കിന് മുകൾവശം ഉള്ളഫൗണ്ടേഷൻ്റെ ഓഫീസിൽ തന്നെയാണ് ഹെൽപ്പ് ഡസ്ക് ആരംഭിച്ചിരിക്കുന്നത്. മരുന്ന് ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യമുള്ളവരെ കണ്ടെത്തി ഇവരെ സംരക്ഷിക്കുകയാണ് കമ്മറ്റിയുടെ ലക്ഷ്യം. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ചു മണി വരേ ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കും സഹായം ആവര്യമുളളവർക്ക് 8129430989 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഷിഹാബ് തങ്ങൾ ഫൗണ്ടേഷൻ
ചെയർമാൻ യു സി രാമൻ, കൺവീനർ ഒ.ഹുസൈൻ, ട്രഷറർ അരിയിൽ മൊയ്തീൻ ഹാജി, എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കുന്നത്.കോവിഡ് 19. രോഗാതുരമായ കാലഘട്ടത്തിൽ നിർധനരായ രോഗികൾക്ക് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ അർഹത അനുസരിച്ചുള്ള മരുന്നുകൾ വിതരണം ചെയ്യും ഓഫീസിൽ ഓഫീസ് സെക്രട്ടറി സേവനവും ലഭ്യമാണ് ആംബുലൻസ് സൗകര്യവും ഉണ്ട് ഓരോ വാർഡുകളിൽ നിന്നും കമ്മറ്റികളുടെ നിർദേശപ്രകാരമാണ് രോഗികൾക്കുള്ള മരുന്നുകൾ വിതരണം ചെയ്യുന്നത്