കുന്ദമംഗലം: ലോക് ഡൗൺ കാലത്ത് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 15, 19 വാർഡുകളിലെ നിർധനരായ ആളുകളുടെ വീടുകളിൽ ഒന്നാം റൗണ്ടിൽ പച്ചക്കറി കിറ്റ്, രണ്ടാം റൗണ്ടിൽ പലവ ഞ്ജന കിറ്റ്, മൂന്നാം റൗണ്ടിൽ വിഷു കിറ്റ്, നാലാം റൗണ്ടിൽ റമദാൻ കിറ്റ്’ അഞ്ചാം റൗണ്ടിൽ കിഡ്സ്, ആറാം റൗണ്ടിൽ സ്പെഷ്യൽ ഫ്രൂട്ട്സ് കിറ്റ് എന്നിവ സൗജന്യമായി എത്തിച്ച് പൊതുപ്രവർത്തകരായ അഡ്വ: ഷെമീർ കുന്ദമംഗലവും അസീസ് ചേരിഞ്ചാലും ചരിത്രം തിരുത്തി കുറിക്കുകയാണ് ഇതിനിടെ മറ്റ് വാർഡുകളിൽ നിന്നും ആരെങ്കിലും ഫോണിൽ വിളിച്ച് ഏതെങ്കിലും വീട്ടിൽ സ്ഥിമോശമാണന്ന് അറിയിച്ചാൽ അവിടെയെത്തിയും ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുന്നു ഉദാരമതികളായ ആളുകൾഇതിനാവശ്യമായ ഫണ്ട് ഇവരെ വിളിച്ചു വരുത്തി നൽകുന്ന കാഴ്ചയാണ് മിക്കയിടങ്ങളിലും എന്താണ് നിങ്ങളുടെ ഉദേശം എന്നു ചോദിച്ചാൽ നിങ്ങളുട പ്രാർത്ഥനയിൽ ഉൾപെടുത്തിയാ മതിയെന്ന മറുപടിയും വ്യത്യസ്ഥമാണ്
ഏറെ സഹായിച്ച പൊന്നിനം ജ്വല്ലറി ഉടമ നൗഷാദ് പൊന്നിനം വിതരണോദ്ഘാടനം ചെയ്തു.. ജസീൽ, ജസീർ, ഹാരീസ് കുഴിമയിൽ, ഹിഷാം, ഹിദാഷ്, സയാൻ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി..