കുന്ദമംഗലം: ദയാപുരം സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഫാത്തിമക്ക് ഒരു മോഹം – തന്റെ സമ്പാദ്യ കുടുക്കയിലുള്ള തുക കോവിഡു് ദുരിതബാധിതർക്ക് സഹായമാകുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം. സ്വരൂപിച്ച നാണയത്തുട്ടുകൾ ഇളയ സഹോദരിമാരായ നദ, അസീൻ ,എന്നിവരോടൊപ്പം എണ്ണി തിട്ടപ്പെടുത്തിയപ്പോൾ10075 രൂപയുണ്ടു്. ‘ ഉടനെ ഫാത്തിമ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ വിളിച്ച് തന്റെ ആഗ്രഹം അറിയിച്ചു. എസ്.ഐ.കെ.ബി. അതുല്യ, സബ്ബ് ഇൻസ്പക്ടർ ട്രയിനി അഭിലാഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ കെ.ബിനേഷ് ,കെ.സി.വി ജേഷ്, ജി.എസ്.മിഥുൻ എന്നിവർ ഉടനെ വീട്ടിലെത്തി സഹോദരിമാരിൽ നിന്നും പണം സ്വീകരിച്ചു. ഈ മാതൃകാ പ്രവർത്തനത്തിൽ പങ്കാളികളായ കൊച്ചു സഹോദരിമാർക്ക് വനിതാ സബ്ബ് ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്നേഹസമ്മാനവും നല്കിയാണ് തിരിച്ചതു്. മടവൂർ പയ്യ പെരിക്കാട്ടു് അനസ്സു് സമീറ ദമ്പതികളുടെ മക്കളാണ് ഈ സഹോദരിമാർ.