കുന്ദമംഗലം: കോവിഡ് 19 വിതച്ച ദുരിതത്തിനിടയിലും പ്രവാസികളുടെ വീടുകളിൽ പതിവ് പോലെ വർഷം തോറും കൊടുക്കുന്ന കിറ്റുകൾ ഇത്തവണയും മുടക്കാതേ എത്തിച്ച് കെ.എം.സി.സി കുന്ദമംഗലം ടൗൺ കമ്മറ്റി മാതൃകയായി കോറോണ ഭീതിയിൽ കഴിയുന്ന ഗൾഫുനാടുകളിലെ പ്രവാസി സഹോദരങ്ങൾ ലോക്ക് ഡൗൺ മൂലം ജോലി ചെയ്യാനോ നാട്ടിലെ കുടുംബത്തിന് പണം അയക്കാനോ കഴിയാതേ നിരാശ്രയരായി അവരുടെ റൂമുകളിൽ തന്നെ കഴിയേണ്ടിവന്ന സാഹചര്യത്തിൽ കുന്ദമംഗലം ടൗണുമായി ബന്ധപെട്ടു ഗൾഫിൽ നിൽക്കുന്ന മുയുവൻ പ്രവാസികളുടെ കുടുംബങ്ങൾക്കും ഗൾഫിൽ നിന്നും ലീവിൽ നാട്ടിൽ വന്ന് തിരിച്ചു പോകാൻ കഴിയാത്തവരുടെയും കുടുംബംഗങ്ങൾ ഉൾപ്പെടെ മതമോ രാഷ്ട്രീയമോ നോക്കാതേ ആയിരം രൂപ വിലമതിക്കുന്ന ഇരുനൂറ് കുടുംബത്തിനുള്ള ഭക്ഷ്യധാന്യ കിറ്റുകളാണ് വിതരണം ചെയ്തത് കിറ്റ് വിതരണോദ്ഘാടനം സി..എച്ച് സെൻ്റർ സെക്രട്ടറി അരിയിൽ മൊയ്തീൻ ഹാജി നിർവ്വഹിച്ചു പഞ്ചായത്ത് മുസ്ലീം ലീഗ് ജ:സിക്രട്ടറി അരിയിൽ അലവി, എം.കെ.സഫീർ ,എൻ.എം യൂസുഫ് സംസാരിച്ചു ഇതിനാവശ്യമായ കാര്യങ്ങൾ ചെയ്തത് കെ.എം.സി.സി നേതാക്കളായ അഷ്റഫ് പുൽപറമ്പിൽ, പുറ്റാട്ട് സാക്കിർ, സുൽഫിക്കർ അലി ടി.കെ, റിഷാൽ അരിയിൽ, റിൻഷാദ്എന്നിവരുടെ നേതൃത്വത്തിലാണ്. മുസ്ലീം ലീഗ് പ്രവർത്തകരായ എം.അഫ്സൽ, നിസാർ ഇയ്യാറംമ്പിൽ, മുസ്തഫ പുറ്റാട്ട്, റഹീം മൂത്താക്കാട്ട് തുടങ്ങിയവർ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകാൻ നേതൃത്വം നൽകി