കുന്ദമംഗലം: ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി, കുന്ദമംഗലം മേഖലയിലെ മാധ്യമപ്രവർത്തകർക്ക് മാസ്ക്, സാനിറ്റൈസർ അടങ്ങിയ കിറ്റ് നൽകി. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ടും ചെലവൂർ ശാഫി ദവാ ഖാന എം ഡിയുമായ ഡോ.സഹീർ അലിയിൽ നിന്നും കുന്ദമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി പി മുഹമ്മദ് മാസ്റ്റർകിറ്റ് ഏറ്റുവാങ്ങി.കോവിഡ്- 19 സ്വയം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്തി. ജില്ലാ സെക്രട്ടറി ഡോ: പി സി മനോജ് കുമാർ, ഡോ: ബൽരാജ് ഡോ: സൈഫുദ്ധീൻ ചടങ്ങിൽ സംബന്ധിച്ചു