കുന്ദമംഗലം: പോലീസ് പരിധിയിൽ വാഹന പരിശോധന കർശനമാക്കിയതായി റിപ്പോർട്ട് പലരെയും വാഹനത്തിൻ്റെ രേഖകൾ ആവശ്യപെട്ടും മറ്റും ഫൈൻ ഈടാക്കുന്നതായും പറയുന്നു ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ എത്തിയ പലർക്കും ഫൈൻ അടയ്ക്കേണ്ടി വന്നിട്ടുണ്ട് വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ വാഹനത്തിൻ്റെ രേഖകളും എന്താവശ്യത്തിനാണ് പോകുന്നത് എന്നുള്ള സത്യവാങ്ങ്മൂലവും, ഹെൽമറ്റും മാസ്കും നിർബന്ധമായും ധരിച്ചിരിക്കേണ്ടതാണ് കുരിക്കത്തൂർ ഭാഗത്ത് ഉള്ള ഒരു പോലീസുകാരൻ്റെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടാകുന്നതായി നിരവധി പേർക്ക് പരാതിയുണ്ട് കുന്ദമംഗലം വഴി പോയ ഒരു വാഹന ഉടമയോട് കൈകാണിച്ചിട്ട് നിറുത്തിയില്ല എന്നു പറഞ്ഞ് അദേഹത്തിൻ്റെ വീട്ടിൽ ജീപ്പിൽ എത്തിയ സംഭവും ഉണ്ട് മിക്ക ജനങ്ങളും ജോലിക്ക് പോകാതേ വീട്ടിൽ ഇരിക്കുകയാണെന്നും സാമ്പത്തികമായി ഇവരെ ഈ സമയത്ത് ചൂഷണം ചെയ്യരുതെന്നും നാട്ടുകാർ പ്രതികരിക്കുന്നു പക്ഷേ അനാവശ്യമായി വണ്ടികളിൽ ചുറ്റി കറങ്ങുന്നവരെ പിടികൂടുകയും വേണം