പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ സൗജന്യ ഇൻഷുറൻസ് സുരക്ഷ ഏർപ്പെടുത്തണം: യു സി രാമൻ
കോഴിക്കോട്: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ സൗജന്യ ഇൻഷുറൻസ് സുരക്ഷ ലഭ്യമാക്കണമെന്നും പതിനായിരം രൂപയെങ്കിലും ധനസഹായം ഉടനടി ലഭ്യമാക്കണമെന്നും മുൻ എംഎൽഎ യു സി രാമൻ മുഖ്യമന്ത്രിക്കയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. വലിയ ദുരിതമയമാണിക്കൂട്ടരുടെ നിലവിലെ സ്ഥിതിയെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വിവിധങ്ങളായ മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടി തെരുവുകളിലും ഗ്രാമങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ട്, അവർ പ്രാദേശിക ലേഖകൻ, സ്വന്തം ലേഖകൻ, ലോക്കൽ റിപ്പോർട്ടർ എന്നിങ്ങനെ പല പേരിലുമായാണ് അറിയപ്പെടുന്നത്. ഇരുപത്തിനാല് മണിക്കൂറും ഫീൽഡിൽ കർമനിരതരായ ഇവർക്ക് തുഛമായ വേതനമാണ് പലപ്പോഴും ലഭിക്കുന്നത്. മാധ്യമ സ്ഥാപനങ്ങൾ വറുതിയിലായിരിക്കുന്ന ഈ കാലത്തെയവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ,
ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും പോലെ തന്നെ ഇക്കൂട്ടരുടെയും സാന്നിദ്ധ്യം വലിയ ആശ്വാസം തന്നെയാണ്. അത് കൊണ്ട് തന്നെ അടിയന്തിരമായി തന്നെ എത്രയും പെട്ടെന്ന് സാമ്പത്തിക സഹായം എത്തിക്കുകയും ഇൻഷുറൻസ് ഏർപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും സൗജന്യമായി വിതരണം ചെയ്യണമെന്നും യു സി രാമൻ മുഖ്യമന്ത്രിയോടഭ്യർത്ഥിച്ചു.