പടനിലം :അങ്ങാടിയിൽ അപകട ഭീഷണിയൊരുക്കി നിൽക്കുന്ന വന്മരം മുറിച്ചു മാറ്റാൻ നടപടി വേണമെന്ന് പൊതുപ്രവർത്തകനായറാഷിദ് പടനിലം അധികൃതരോട് ആവശ്യപ്പെട്ടു.കഴിഞ്ഞവർഷം പടനിലം അങ്ങാടിയിൽ ഒരു പടുമരം വീണ് കഷ്ടിച്ചാണ് ആളപായം ഇല്ലാതായതന്നും റാഷിദ് ചൂണ്ടി കാട്ടുന്നു തുടർന്ന് നാഷണൽ ഹൈവേ അധികൃതരുമായും പഞ്ചായത്ത് അധികൃതരുമായും നാട്ടുകാർ നടത്തിയ ചർച്ചയിൽ ശേഷിക്കുന്ന മരംമുറിച്ച് മാറ്റുമെന്ന് ഉറപ്പ് നൽകിയിരുന്നതായും റാഷിദ് ഓർക്കുന്നുഎന്നാൽ ഇതെവരെ തുടർ നടപടി ഉണ്ടായിട്ടില്ലെന്നും റാഷിദ് കൂട്ടിച്ചേർത്തു