കുന്ദമംഗലം:മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവർത്തനങ്ങൾ ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായി. കോവിഡു് മഹാമാരിക്കു മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ, പകരം വെക്കാനില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളിലൂടെ മുസ്ലീം ലീഗും കെ.എം.സി.സി.ഉൾപ്പെടെയുള്ള പോഷക സംഘടനകളും നടത്തിയ പ്രവർത്തനങ്ങൾ എല്ലാവരുടേയും അംഗീകാരം നേടിയ തായി കുന്ദമംഗലം നിയോജക മണ്ഡലം മുസ് ലീഗ് ജന:സിക്രട്ടറി ഖാലിദ് കിളി മുണ്ട പറഞ്ഞു. കാരന്തൂർ ഇരുപതാം വാർഡു് മുസ്ലീം ലീഗ് കമ്മറ്റി യുടെ കിറ്റു് വിതരണ പരിപാടിയുടെ ഉൽ ഘാടന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 200 ഓളം കുടുംബങ്ങൾക്കാണ് പല വ്യഞ്ജന കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയത്. വാർഡു് പ്രസിഡണ്ടു് റഹ്മത്തുള്ള അദ്ധ്യക്ഷതവഹിച്ചു.സി ജാഹ് പി.ഉസ്മാൻ ചേറ്റൂൽ, ഒ.ഉസ്സയിൻ, പി.ഹസ്സൻ ഹാജി, കണിയാറക്കൽ മൊയ് തീൻ കോയ, സി.അബ്ദുൽഗഫൂർ, ബഷീർ മാസ്റ്റർ, ജയഫർ പടവയൽ, സിദ്ധീഖ് തെക്കയിൽ ,ഹബീബ്കാരന്തൂർ ,സാ ബിത്ത് അലി, വി.കെ.സഹദു്, നജീബ് പാറ്റയിൽ, അശ്റഫ് വി .പി .പ്രസംഗിച്ചു.വാർഡ് 18 ൽ കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ഒ.ഉസ്സയിൻ ഉദ്ഘാടനം ചെയ്തു വാർഡ് കമ്മറ്റി പ്രസിഡണ്ട് ഹബീബ് കാരന്തൂർ അധ്യക്ഷത വഹിച്ചു മഹല്ല് ഖത്തീബ് മുനീർ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി സലീം പുതുക്കുടി, സി.അബ്ദുൽ ഗഫൂർ, മൊയ്തീൻകോയ കണിയാറക്കൽ, സിദ്ധീഖ് തെക്കയിൽ, വി.കെ.ബഷീർ മാസ്റ്റർ, ജയഫർ പടവയൽ, സാബിത്ത് വി.കെ, മൻസൂർ ഇ.പി., അനസ് എം.ടി, മുഹമ്മദ് ചക്യേരി, വി.കെ.റഷീദ്, സുഹൈൽ ചക്യരി നേതൃത്വം നൽകി വാർഡിലെ വിഷമത അനുഭവിക്കുന്നവർക്ക് ആശ്വസമായി അൻപതിൽപരം കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി