കുന്ദമംഗലം: തമിഴ്നാട്ടിൽ നിന്നും വത്തക്കുമായി കുന്ദമംഗലത്തെത്തിയ ലോറി ഡ്രൈവർക്ക് ശ്വാസം തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സേലം സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ശ്രവം പരിശോധനക്ക് അയച്ച് ഫലം വന്നാൽ മാത്രമേ ഇയാൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. മുൻകരുതലിൻ്റെ ഭാഗമായി ഇയാൾ വത്തക്ക ഇറക്കിയ കട തൽക്കാലികമായി പോലീസ് അടയ്ക്കാൻനിർദേശം നൽകി.കടയുടമയോടും രണ്ടു ജീവനക്കാരോടും വത്തക്ക ഇറക്കിയ 11 കയറ്റിറക്ക് തൊഴിലാളികളോടും പരിശോധന ഫലം പുറത്ത് വരുന്നത് വരേ വീട്ടിൽ ക്വാറൻ്റയിനിൽ ഇരിക്കാൻ നിർദേശം നൽകിയതായി ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു പറഞ്ഞു