കോഴിക്കോട്:ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, കോഴിക്കോട് ടൌൺ ഏരിയ, പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഔഷധ കിറ്റ്, കോഴിക്കോട് പോലീസ് അസോസിയേഷനു കൈമാറി.ഏരിയ സെക്രട്ടറി ഡോ. ശാന്തി ഗംഗ പ്രതിരോധ ഔഷധത്തെ കുറിച്ച് വിശദീകരിച്ചു. ജോ. സെക്രട്ടറി ഡോ. സൈഫുദ്ധീൻ ചെലവൂർ, വനിത ചെയർ പേഴ്സൺ ഡോ. റിഥിമ, ജില്ലാ ഭാരവാഹി ഡോ. വിമൽ കുമാർ എന്നിവർ പങ്കെടുത്തു.