കൊടുവള്ളി: മുൻസിപ്പാലിറ്റിയുടെ കീഴിൽ കൊടുവള്ളി ഹൈസ്‌കൂളിൽ നടന്നുകൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള നാളികേരമടക്കമുള്ള പച്ചക്കറികളും, സന്നദ്ധപ്രവർത്തകർക്കുള്ള മാസ്‌ക്കുകളും മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ എ.പി മജീദ് മാസ്റ്റർ “ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം” പ്രവർത്തകരിൽ നിന്നും ഏറ്റു വാങ്ങി
ചടങ്ങിൽ സംസ്‌ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.കെ പുഷ്പ, ജില്ലാ പ്രസിഡന്റ് സുലൈമാൻ കുന്നത്ത്, സെക്രട്ടറി ബൈജു തീകുന്നുമ്മൽ, സി.കെ. ജലീൽ, കെ. ഗോവിന്ദൻ, മാളു പോയിൽത്താഴം അരുൺ കൂടരഞ്ഞി, ടി.എം അനിൽകുമാർ, എന്നീവർ സംബന്ധിച്ചു.
