കണ്ണൂര്‍ പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി ബിജെപി നേതാവ് പത്മരാജന് അറസ്റ്റില്‍. പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് അറസ്റ്റ്. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ 11 പേർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പാലത്തായിയിലെ സ്കൂളിൽ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ബിജെപി നേതാവു കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു ഇന്ന് അറസ്റ്റ് വൈകുന്നതിപ്രതിഷേധിച്ച് വീടുകളിൽ കുടുംബത്തോടെ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം രേഖപെടുത്താൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ആവശ്യപെട്ടതനുസരിച്ച് ലോകം മൊട്ടുക്കും പ്രതിഷേധ ജ്വാല നടന്നിരുന്നു ഇന്ന് യൂത്ത് കോൺഗ്രസ് എസ്.പി.ഓഫീസ് മാർച്ചും നടത്തിയിരുന്നു പത്രക്കാർ ഈ വിഷയം ഇന്ന്.ആരോഗ്യ മന്ത്രിയോട് തിരക്കിയപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തില്ലേ എന്ന മറുചോദ്യം സർക്കാറിന് ക്ഷീണമായിട്ടുണ്ട്