കുന്നമംഗലം : കോറോണ രോഗം പിടിപെട്ടാൽ മതിയായ ചികിത്സയുടെ അഭാവവും, തൊഴിലില്ലായ്മയും, ഭീതിജനകമായ അന്തരീക്ഷവും തീരാ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രവാസികളെ ഉടനെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വരണമെന്നും അതിന് സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണമെന്നും കുന്ദമംഗലം നിയോജക മണ്ഡലം ഭരണഘടന സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. വിവിധ സാമൂഹ്യ, മത സംഘടനകൾ ഇക്കാര്യത്തിൽ നല്കിയ വാഗ്ദ്ധാനങ്ങൾ സ്വീകരിച്ചു് ആർജവത്തോടെയുള്ള നടപടി സ്വീകരിക്കണം. ഓൺലൈനായി ചേർന്ന മീറ്റിംഗിൽ പ്രസിഡന്റ് മൂസ മൗലവി അധ്യക്ഷത വഹിച്ചു.
ഖാലിദ് കിളിമുണ്ട, അബൂബക്കർ ഫൈസി മലയമ്മ, ഇ.പി. അൻവർ സാദത്ത്, സൈനുദ്ദീൻ നിസാമി, പി.കെ. മരക്കാർ, ഡോ. അബ്ദുറഹ്മാൻ, എ.ടി. ബഷീർ, ഒ.പി. അഷ്‌റഫ്, കെ.പി. കോയ, ടി.പി. ഷാഹുൽ ഹമീദ്, എം. ഷംസുദ്ദീൻ, ഇ.ബി. മുഹമ്മദ് റാഫി,എൻ.പി. ഹംസ, ടി.പി. സുബൈർ,എം.കെ. സഫീർ,ഇ.എം. കോയ ഹാജി,വി.പി. മുഹമ്മദ്,എം.പി. അബ്ദുൽ മജീദ്,മൂസക്കോയ പരപ്പിൽ, എൻ. ദാനിഷ് തുടങ്ങിയവർ സംസാരിച്ചു.