കുന്ദമംഗലം: വാർഡ് 17 ലെ വയലോരം റസിഡൻസ് അസ്സോസിയേഷൻ പരിതിയിൽ കൊറോണ ഭീതിയിൽ കഴിയുന്നതിനിടക്ക് പരിസരത്തെല്ലാം മഞ്ഞപ്പിത്തം പിടിപെട്ടത് ജനങ്ങളിൽ ഭീതിയുയർത്തുന്നു. 200 ഓളം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതും ഇവിടെയാണ്.അതോടൊപ്പം – സ്വകാര്യ വ്യക്തികൾ പരിസരത്ത് വലിയ തോതിൽ മാലിന്യ ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നതും – പ്രദേശത്ത് പ്രശ്നമുണ്ടാക്കുകയാണ്: പല സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ സ്വകാര്യ വെക്തികൾ വാടക വാങ്ങിയാണത്രെ അവരുടെ പറമ്പിൽ ഇത്തരം മാലിന്യ ചാക്കുകൾ സൂക്ഷിക്കാൻ അനുവാതം നൽകിയത്. ഈ പരിസരത്ത് താമസിക്കുന്നവർക്ക് ഇത് കാരണം കൊത്ക് ശെല്യവും വാസനയും അനുഭവപ്പെടുന്നുണ്ട്. ഉടൻ ഈ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും – പ്രദേശത്ത് സംരക്ഷണം വേണമെന്നും സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ബോധവൽക്കരണവും വേണമെന്നും – വയലോരം റസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികളുടെ യോഗം അധികൃതരോടാവശ്യപ്പെട്ടു. എസ്. ടി. യു. സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും – വയലോരം റസിഡൻസ് അസ്സോസിയേഷൻ പ്രസിഡണ്ടുമായ ടി.എം.സി അബൂബക്കർ യോഗം ഉൽഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും – റസിഡൻസ് വൈസ് പ്രസിഡണ്ടുമായ കെ.എം.അഹമ്മദ് കുറ്റിക്കാട്ടൂർ- റസിഡൻസ് സെക്രട്ടറി എൻ.എം.നജീബ്, അബ്ദുസമദ് നെല്ലിക്കോട്ട്. തുടങ്ങിയവർ സംബന്ധിച്ചു.