കുന്ദമംഗലം: കോവിഡ് 19 സുരക്ഷയുടെ ഭാഗമായി പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിയാതേ അഭിമാനം ഓർത്ത് വീടിനകത്തെ പ്രയാസം പുറത്താരോടും പറയാതേയും തൻ്റെ മക്കളെയും കുട്ടികളെയും അഛനമ്മമാരെയും സംരക്ഷിച്ച് പ്രയാസമനുഭവിക്കുന്നവർക്ക് ദൈവദൂത് പോലെ കടന്നു വന്ന ചേരിഞ്ചാലിലെ പൊതുപ്രവർത്തകരായ അഡ്വ: ഷമീർ കുന്ദമംഗലവും അസീസ് ചേരിഞ്ചാലിനെയും ഈ പ്രദേശത്തുകാർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ആദ്യം അരിയും പല വഞ്ചനങ്ങൾ അടങ്ങിയ കിറ്റും നൽകി പിന്നീട് ഇതാ കർഫ്യു കാലാവധി തീരുന്നത് വരെയുള്ള പച്ചകറി കിറ്റുമായി അവർ രണ്ട് പേരും വീണ്ടും എത്തിയിരിക്കുന്നു ഉദാരമതികളായ പലരും ഇവരെ സഹായിക്കുന്നുണ്ട് .അത് മാത്രമാണ് ഇവരുടെ ധൈര്യവും
വിതരണത്തിന് ഹാരിസ് കുഴിമയില്‍, അശോക് രാജ്, സുനീര്‍ പി.പി, ജസീര്‍, ജസീല്‍, റെജിന്‍ ദാസ്, നൗഷാദ്, സുബൈദ, ബാബു, സയാന്‍ ഷമീര്‍, ഹിഷാം തുടങ്ങിയവര്‍ നേതൃത്വം നൽകി ഗ്രാമ പഞ്ചായത്തിലെ വിവിധ റസിഡൻസ് കമ്മറ്റികളും രാഷ്ടീയ സംഘടനകളും ഫണ്ട് ഉണ്ടായിട്ടും എവിടെയും ഭക്ഷണത്തിന് ആർക്കുംക്ഷാമമില്ല എന്ന് പറഞ്ഞ് നോക്കി ഇരിക്കുമ്പോഴാണ് ഇത്തരം സന്നദ്ധ പ്രവർത്തനവുമായി ഇവർ രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്